ഇരിട്ടി; പതിനഞ്ചുകാരിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകനായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റിൽ. മലയോര മേഖലയിൽ സ്വകാര്യ ട്യൂഷൻ സെന്റർ നടത്തുന്ന നാദാപുരം കുറ്റ്യാടിയിലെ രഞ്ജി ത്ത് നരിപ്പറ്റ (39)യെയാണ് ഇരിട്ടി പൊലീസ് ഇൻസ്പെക്ടർ എ കു ട്ടികൃഷ്ണന്റെ നേതൃത്വ ത്തിൽ പയഞ്ചേരി ജബ്ബാർ കടവിനടുത്തുവ ച്ച് അറസ്റ്റു ചെയ്തത്.
ഇരിട്ടിയില്‍ പ്രായപൂർത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച RSS നേതാവും അധ്യാപകനുമായ രഞ്ജിത്ത് നരിപ്പറ്റ പോക്സോ കേസില്‍ അറസ്റ്റില്‍. സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ അധ്യാപകന്‍ പോക്സോ കേസില്‍ അറസ്റ്റിലായതോടെ ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വം അങ്കലാപ്പില്‍ ആയിരിക്കുകയാണ്. പെൺകുട്ടിയുടെ മൊഴി യുടെ അടിസ്ഥാന ത്തിൽ ഇയാൾക്കെതി രെ പോക്സോ ചുമത്തി. പ്രതിയെ കോടതിയിൽ ഹാജ രാക്കി റിമാൻഡ് ചെയ്തു.



