Monday, November 9, 2026
Homeകേരളംബീമാപള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച...

ബീമാപള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച (നവംബർ 11) പ്രാദേശിക അവധി

തിരുവനന്തപുരം: ബീമാപള്ളി ഉറൂസിനോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംസ്ഥാന സർക്കാർ ഓഫീസുകൾക്കും ബുധനാഴ്ച (നവംബർ 11) പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ അഞ്ജു കെഎസ് ഉത്തരവിറക്കി. മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ല.

സൗദി അറേബ്യയിൽ നിന്ന് ഇസ്ലാമിക സന്ദേശവുമായി കേരളത്തിലെത്തിയെന്ന് വിശ്വസിക്കപ്പെടുന്ന അൽ ആരിഫത്തു ബിയില്ല തിയ്യ പരീതു ബീവി (ബീമാഉമ്മ), അവരുടെ മകൻ സയിദ് അഹമ്മദ് ബീപാത്തു (പൂക്കോയ തങ്ങൾ) എന്നിവരുടെ മഖ്ബറയാണ് ബീമാപള്ളിയിലുള്ളത്.

സാന്ത്വനത്തിന്റെയും രോഗശമനത്തിന്റെയും കേന്ദ്രമായാണ് ബീമാപള്ളി അറിയപ്പെടുന്നത്. ഇവിടെയുള്ള കിണറ്റിലെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്നും വിവിധ രോഗങ്ങൾക്ക് ശമനം നൽകുമെന്നും വിശ്വാസികൾ കരുതുന്നു.

ബീമാപള്ളിയെ ഏറ്റവും പ്രശസ്തമാക്കുന്നത് അവിടെ വർഷംതോറും ആഘോഷിക്കുന്ന ബിമാപള്ളി ഉറൂസ് (ചന്ദനക്കുട മഹോത്സവം) ആണ്. ഹിജ്റ വർഷം ജമാദുൽ ആഖിർ ഒന്നു മുതൽ പത്തു വരെയുള്ള ദിവസങ്ങളിലാണ് ഈ വാർഷിക ഉറൂസ് നടക്കുന്നത്.

ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും ആളുകൾ ഈ ദിവസത്തിൽ തിരുവനന്തപുരം നഗരത്തിലേക്ക് എത്തുന്നു. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വിവിധ ഭാഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് തീർത്ഥാടകരാണ് ഉറൂസ് നാളുകളിൽ ഇവിടെ എത്തുന്നത്.

ഉറൂസ് ഉത്സവത്തിന്റെ പ്രധാന ആകർഷണം ‘ചന്ദനക്കുടം’ സമർപ്പണമാണ്. മൺകുടങ്ങളിൽ പൂക്കളും ചന്ദനവും അലങ്കരിച്ച്, മുകളിൽ തിരികൾ കൊളുത്തി മഖ്ബറയിൽ കാഴ്ചവെക്കുന്ന ചടങ്ങാണിത്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ