Tuesday, October 6, 2026
Homeകേരളംതീവണ്ടിയിൽനിന്ന് പാളത്തിലേക്ക് വീണ് യാത്രക്കാരൻ, രാത്രിമുഴുവൻ തിരഞ്ഞ് പോലീസ്; ഒടുവിൽ കണ്ടെത്തിയത് വഴിയാത്രക്കാരി.

തീവണ്ടിയിൽനിന്ന് പാളത്തിലേക്ക് വീണ് യാത്രക്കാരൻ, രാത്രിമുഴുവൻ തിരഞ്ഞ് പോലീസ്; ഒടുവിൽ കണ്ടെത്തിയത് വഴിയാത്രക്കാരി.

അമ്പലപ്പുഴ: തീവണ്ടി യാത്രയ്ക്കിടെ പാളത്തിലേക്ക് വീണ യാത്രക്കാരന്‍ ഗുരുതരാവസ്ഥയില്‍. നെയ്യാറ്റിന്‍കര ഉച്ചക്കട തുണ്ടത്തുവീട്ടില്‍ വി. വിനീത് (33) ആണ് അപകടത്തില്‍പ്പെട്ടത്. ഇയാള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. എങ്ങനെയാണ് ഇയാള്‍ തീവണ്ടിയില്‍നിന്ന് വീണത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെ മൂന്നേകാലോടെ തീരദേശപാതയില്‍ ആലപ്പുഴയ്ക്കും അമ്പലപ്പുഴയ്ക്കും ഇടയില്‍ നീര്‍ക്കുന്നത്താണ് അപകടം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ മാവേലി എക്‌സ്പ്രസില്‍ നിന്നാണ് വിനീത് വീണത്. റെയില്‍വെ അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

രാവിലെ ഏഴു മണിയോടെ ഇതുവഴി നടന്നുപോയ സ്ത്രീയാണ് പാളത്തിനരികില്‍ വീണുകിടക്കുന്ന നിലയില്‍ ഒരാളെ കണ്ടത്. ഉടന്‍തന്നെ പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് വൈകാതെ വിനീതിനെ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന വിനീത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ