Friday, August 28, 2026
Homeകേരളംലഹരിസംഘം യുവാവിനെ വെട്ടിക്കൊന്നത് ഭാര്യയുടെ മുന്നിലിട്ട്; സംഘര്‍ഷത്തിലേക്ക് നയിച്ചത് കഞ്ചാവ് കച്ചവടത്തിലെ തര്‍ക്കം.

ലഹരിസംഘം യുവാവിനെ വെട്ടിക്കൊന്നത് ഭാര്യയുടെ മുന്നിലിട്ട്; സംഘര്‍ഷത്തിലേക്ക് നയിച്ചത് കഞ്ചാവ് കച്ചവടത്തിലെ തര്‍ക്കം.

ലഹരിസംഘം യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്ന സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.. കുന്നംകുളം പെരുമ്ബിലാവില്‍ കഴിഞ്ഞ രാത്രി എട്ടരയോടെയാണ് സംഭവം.
കടവല്ലൂർ സ്വദേശി കൂത്തനെന്ന് വിളിക്കുന്ന അക്ഷയ്‌ (27) ആണ് വെട്ടേറ്റു മരിച്ചത്. നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട അക്ഷയ്. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ് സംഭവം.

മരത്തംകോട് വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇയാളും ഭാര്യയും സുഹൃത്ത് ലിഷോയുടെ വീട്ടിലെത്തിയപ്പോഴാണ് ലിഷോയി, ബാദുഷ എന്നിവർ ചേർന്ന് ആക്രമിച്ചത്. അക്ഷയുടെ സുഹൃത്തുക്കളായ ലിഷോയും ബാദുഷയും ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട അക്ഷയുടെ ഭാര്യ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു.

സുഹൃത്തുക്കളും ലഹരി കച്ചവടക്കാരുമായിരുന്നു കൊല്ലപ്പെട്ട അക്ഷയും ലിഷോയിയും ബാദുഷയും. കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ ലിഷോയ്ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സംഘർഷത്തില്‍ പരുക്കേറ്റ ബാദുഷ പെരുമ്ബിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇയാള്‍ ഗുരുവായൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ളയാളാണ്. അക്ഷയുടെ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ