Wednesday, September 30, 2026
Homeകേരളംവാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസുകാരെ ആക്രമിച്ചു; സംഭവം കൊടുങ്ങല്ലൂരിൽ.

വാഹന പരിശോധനക്കിടെ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസുകാരെ ആക്രമിച്ചു; സംഭവം കൊടുങ്ങല്ലൂരിൽ.

തൃശൂർ കൊടുങ്ങല്ലൂരിൽ വാഹന പരിശോധനക്കിടയിൽ കസ്റ്റഡിയിലെടുത്ത യുവാവ് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു. പൊയ്യ സ്വദേശി ഇറ്റിത്തറ രാഹുലാണ് (35) പൊലീസിനെ ആക്രമിച്ചത്.

വാഹനമോടിച്ചിരുന്ന എടവിലങ്ങ് സ്വദേശി ബിനോജ് മദ്യപിച്ചിരുന്നതായി വ്യക്തമായതിനെ തുടർന്നാണ് പൊലീസ് കാർ കസ്റ്റഡിയിലെടുത്തത്. തൊട്ട് പിന്നാലെ കാറിലെ സഹയാത്രികനായിരുന്ന രാഹുൽ ഉദ്യോഗസ്ഥരോട് തർക്കത്തിൽ ഏർപ്പെടുകയും പൊലീസുകാരനെ ആക്രമിക്കുകയും ആയിരുന്നു.

സിപിഒ ഷെമീറിനെ കഴുത്തിന് പിടിച്ച് മർദ്ദിച്ച പ്രതി പൊലീസ് ജീപ്പിന്റെ ചില്ലും അടിച്ച് തകർത്തു. ഇന്നലെ രാത്രി നടന്ന സംഭവത്തിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ