Monday, April 20, 2026
Homeകേരളംകിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വസ്ഥത; ബോധരഹിതനായ തൊഴിലാളി കിണറ്റിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സ്.

കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വസ്ഥത; ബോധരഹിതനായ തൊഴിലാളി കിണറ്റിൽ കുടുങ്ങി, രക്ഷകരായി ഫയർഫോഴ്സ്.

റാന്നി: പത്തനംതിട്ട ജില്ലയില റാന്നി കീക്കൊഴൂരിൽ കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വസ്ഥത നുഭവപ്പെട്ടതിനെ തുടർന്ന് ബോധരഹിതനായ തൊഴിലാളി കിണറ്റിൽ കുടുങ്ങി. കീകൊഴുർ പാലച്ചുവട് കാലാപ്പുറത്ത് വീട്ടിൽ രവി(63)യാണ് കിണറിൽ കുടുങ്ങിയത്.
ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ റാന്നി യൂണിറ്റിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് രവിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.

കടുത്ത ചൂടും കിണറ്റിൽ ഓക്സിജൻ ലഭ്യമാവാതിരുന്ന സാഹചര്യവും മൂലമാണ് രവി ജോലിക്കിടെ കുഴഞ്ഞുവീണതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജീവിന്റെ നേതൃത്വത്തിൽ എത്തിയ ടീം ഉടനെ തന്നെ കിണറ്റിലിറങ്ങി രവിയെ സാഹസികമായി കരയിലേക്കെത്തിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനീഷ് ആണ് കയർ ഉപയോഗിച്ച് കിണറ്റിൽ ഇറങ്ങി രവിയെ കരക്കെത്തിച്ചത്. പിന്നീട് ഇയാളെ ഉടൻ തന്നെ റാന്നി ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com