Tuesday, September 1, 2026
Homeകേരളംകോട്ടയം ഗവ.നഴ്സിംഗ് കോളേജിലെ റാഗിംഗ് BJP യുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം.

കോട്ടയം ഗവ.നഴ്സിംഗ് കോളേജിലെ റാഗിംഗ് BJP യുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം.

കോട്ടയം ഗവ.നഴ്സിംഗ് കോളേജിലെ റാഗിംഗ് BJP യുടെ നേതൃത്വത്തിൽ ഏകദിന ഉപവാസ സമരം. കോട്ടയം ഗവൺമെൻറ് കോളേജിൽ നടന്ന ക്രൂരമായ റാഗിംഗിൽ പ്രതിഷേധിച്ച് ബിജെപി നടത്തുന്ന ഏകദിന ഉപവാസം തുടങ്ങി. ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ ഉദ്ഘാടനം ചെയ്തു.വൈകിട്ട് അഞ്ചിന് സമാപിക്കും.

ബിജെപി കുമരകം, ഏറ്റുമാനൂർ, കോട്ടയം, പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ്‌മാരുടെ നേതൃത്വത്തിലാണ് ഉപവാസം. കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിനു സമീപമാണ് ഉപവാസ സമരം നടക്കുന്നത്. കുറ്റക്കാരായ വിദ്യാർത്ഥികൾക്ക് റാഗിംഗ് നിയമപ്രകാരം കർശന ശിക്ഷ ഉറപ്പു വരുത്തുക, പ്രിൻസിപ്പൽ,
അസി.വാർഡൻ അടക്കമുള്ളവരെ
പ്രതി ചേർക്കുക, ക്യാമ്പസ്‌ റാഗിംഗ് അവസാനിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് ഉപവാസം സംഘടിപ്പിച്ചിരിക്കുന്നത്.

ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് ശ്രീനിവാസൻ, ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ്‌ സരുൺ അപ്പുക്കുട്ടൻ, കോട്ടയം മണ്ഡലം പ്രസിഡന്റ്‌ വി പി മുകേഷ്, പനച്ചിക്കാട് മണ്ഡലം പ്രസിഡന്റ്‌ ജയകൃഷ്ണൻ തുടങ്ങിയവരാണ് ഉപവാസ സമരത്തിന് നേതൃത്വം നൽകുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ