Thursday, April 16, 2026
Homeകേരളംമരക്കൊമ്പ് ഒടിഞ്ഞ് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു.

മരക്കൊമ്പ് ഒടിഞ്ഞ് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു.

തിരുവനന്തപുരത്ത് മരക്കൊമ്പ് ഒടിഞ്ഞ് വീണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. അരുവിപ്പുറം ഒടുക്കത്ത് സ്വദേശി എട്ടുവയസുകാരി ബിനിജയാണ് മരിച്ചത്. മാരായമുട്ടം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യര്‍ത്ഥിനിയാണ്.
സ്‌കൂള്‍ വിട്ട് മടങ്ങും വഴിയാണ് സംഭവം. മൃതദേഹം എസ്എടി ആശുപത്രിയില്‍. സ്‌കൂള്‍ വിട്ട് മടങ്ങും വഴി സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിന്റെ കൊമ്പാണ് കുട്ടിയുടെ ദേഹത്തേക്ക് ഒടിഞ്ഞുവീണത്.

കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീടിന് തൊട്ടടുത്തെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. പോസ്‌മോര്‍ട്ടം അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com