Saturday, May 30, 2026
Homeകേരളംഒരു ലക്ഷം കുടുംബത്തിന് കൂടി സൗജന്യ റേഷനുള്ള മുൻഗണനാ കാർഡുകൾ നൽകും.

ഒരു ലക്ഷം കുടുംബത്തിന് കൂടി സൗജന്യ റേഷനുള്ള മുൻഗണനാ കാർഡുകൾ നൽകും.

മലപ്പുറം: സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കുടുംബങ്ങൾക്ക് കൂടി സൗജന്യറേഷനുള്ള മുൻഗണനാ കാർഡുകൾ നൽകും. സാമ്പത്തിക ശേഷിയുള്ളവർ അർഹതയില്ലാതെ കൈവശം വച്ചിരുന്ന 62,156 മുൻഗണനാ കാർഡുകൾ സർക്കാർ തിരിച്ചു പിടിച്ചിരുന്നു. ഈ പ്രക്രിയ തുടരുകയാണ്. മസ്റ്ററിംഗ് പൂർത്തിയാകുന്ന ഏപ്രിൽ 31ആകുമ്പോഴേക്കും തിരിച്ചുകിട്ടുന്ന കാർഡുകളുടെ എണ്ണം ഒരു ലക്ഷത്തോളമാവും.

അതാണ് യഥാർത്ഥ പാവപ്പെട്ടവരെ കണ്ടെത്തി നൽകുന്നത്.
മസ്റ്ററിംഗ് കഴിയുമ്പോൾ, അനധികൃതമായി മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചാണ് അവരെ ഒഴിവാക്കുന്നത്.
12 ലക്ഷത്തിലേറെ പേർ ഇനിയും മസ്റ്ററിംഗ് ചെയ്യാനുണ്ട്. അവർക്കു വേണ്ടി ഫെബ്രുവരിൽ പ്രത്യേക ഡ്രൈവ് നടത്തും.
നിലവിൽ സർക്കാരിന്റെ കൈവശമുള്ള 62,156 മുൻഗണനാ കാർഡുകൾ അനുവദിക്കാൻ അപേക്ഷ ഉടൻ ക്ഷണിക്കും. മാർച്ച് 31നു മുമ്പ് മുൻഗണനാ കാർഡ് ലഭ്യമാകുന്നവർ 31നു മുമ്പ് മസ്റ്ററിംഗ് നടത്തണമെന്നു മാത്രം.

നിലവിൽ സർക്കാരിന്റെ കൈവശമുള്ള 62,156 മുൻഗണനാ കാർഡുകൾ അനുവദിക്കാൻ അപേക്ഷ ഉടൻ ക്ഷണിക്കും. മാർച്ച് 31നു മുമ്പ് മുൻഗണനാ കാർഡ് ലഭ്യമാകുന്നവർ 31നു മുമ്പ് മസ്റ്ററിംഗ് നടത്തണമെന്നു മാത്രം.

മുൻഗണനാ കാർഡുകൾ കുറഞ്ഞാൽ കേന്ദ്രത്തിൽ നിന്നുള്ള റേഷൻ വിഹിതത്തെ ബാധിക്കും. അതുകൊണ്ടാണ് ഒഴിവു വരുന്ന കാർഡുകൾ അർഹരായവരെ കണ്ടെത്തി അവർക്ക് അനുവദിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com