Sunday, October 4, 2026
Homeകേരളംകലൂർ സ്റ്റേഡിയത്തില്‍ നടന്ന അപകടത്തിന് ശേഷം ആദ്യമായി ഓണ്‍ലൈനിൽ പൊതുപരിപാടിയില്‍ പങ്കെടുത്ത് എംഎല്‍എ ഉമാ...

കലൂർ സ്റ്റേഡിയത്തില്‍ നടന്ന അപകടത്തിന് ശേഷം ആദ്യമായി ഓണ്‍ലൈനിൽ പൊതുപരിപാടിയില്‍ പങ്കെടുത്ത് എംഎല്‍എ ഉമാ തോമസ്.

കലൂർ സ്റ്റേഡിയത്തില്‍ നടന്ന അപകടത്തിന് ശേഷം ആദ്യമായി ഓണ്‍ലൈനിൽ പൊതുപരിപാടിയില്‍ പങ്കെടുത്ത് എംഎല്‍എ ഉമാ തോമസ്. കാക്കനാട് എം എ അബൂബക്കർ മെമ്മോറിയല്‍ സ്കൂള്‍ വികസനത്തിന്‍റെ ഭാഗമായി പുതിയ കെട്ടിടത്തിന്‍റെ നിർമോണോദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായാണ് പങ്കെടുത്തത്.

വലിയൊരു അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിലാണ്. ഈ തിരിച്ചുവരവിന് നിങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ടായിരുന്നുവെന്ന് ഞാൻ വളരെ നന്ദിയോടെ ഓർക്കുന്നു.
വിളിക്കുന്ന ഓരോരുത്തരും എനിക്ക് വേണ്ടി പ്രാർഥിച്ചിരുന്നു എന്ന് പറയുമ്ബോള്‍ ആ പ്രാർത്ഥന തന്നെയാണ് എന്നെ ജീവിതതതിലേക്ക് തിരിച്ചുകൊണ്ടുവന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു’ -ആശുപത്രിക്കിടക്കയില്‍ നിന്ന് പുഞ്ചിരിയോടെ ഉമതോമസ് എം.എല്‍.എയുടെ സംസാരം ലോകം കേട്ടു.

സ്കൂളിന് എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച ബസ് ഏതാനും ദിവസത്തിനുള്ളില്‍ കൈമാറാൻ സാധിക്കുമെന്ന സന്തോഷ വാർത്ത കൂടി ഈ അവസരത്തില്‍ പങ്കുവയ്ക്കുന്നതായും ഉമതോമസ് പറഞ്ഞു.

കഴിഞ്ഞ മാസം കലൂർ സ്റ്റേഡിയത്തില്‍ മൃദംഗനാദം എന്ന നൃത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് വിഐപി ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസിന് ഗുരുതര പരിക്കേറ്റത്. തലച്ചോറിനും ശ്വാസകോശത്തിനും ഉള്‍പ്പെടെ പരിക്കേറ്റിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ