Wednesday, September 2, 2026
Homeകേരളംസ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു, നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി, മൂന്ന് പേർക്ക് പരിക്ക്.

സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു, നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി, മൂന്ന് പേർക്ക് പരിക്ക്.

കൊല്ലം: പത്തനാപുരം വാഴത്തോപ്പിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർക്കും ബസ് ഡ്രൈവർക്കും പരിക്കേറ്റു. കാറിലിടിച്ചശേഷം ബസ് സമീപത്തെ മതിൽ ഇടിച്ചു തകര്‍ത്താണ് നിന്നത്. പുനലൂർ – പത്തനാപുരം റോഡിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.കാറിലുണ്ടായിരുന്ന ദമ്പതികളായ സനീഷ്, അജിത എന്നിവര്‍ക്കും ബസ് ഡ്രൈവര്‍ ലാലുവിനുമാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറഅറ സനീഷിനെയും ലാലുവിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അജിതയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാരിൽ ചിലർക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ