Thursday, October 22, 2026
Homeകേരളംതിരുവനന്തപുരത്ത് ഹോട്ടലില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍.

തിരുവനന്തപുരത്ത് ഹോട്ടലില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍.

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍. മഹാരാഷ്ട്ര സ്വദേശികളായ ബമന്‍, മുക്ത എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം.തമ്പാനൂര്‍ പോലിസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലില്‍ 17നാണ് ഇരുവരും മുറി എടുത്തത്.

ഹോട്ടലില്‍ നല്‍കിയ രേഖകള്‍ അനുസരിച്ചാണ് ഇവര്‍ മഹാരാഷ്ട്ര സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞത്. മരിച്ചവരില്‍ സ്ത്രീ ഭിന്നശേഷിക്കാരിയാണെന്നാണ് സംശയിക്കുന്നത്. ചികിത്സ ആവശ്യാര്‍ഥമാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത് എന്നാണ് വിവരം.

ഇന്ന് രാവിലെ ഹോട്ടല്‍ ജീവനക്കാര്‍ ചായയുമായി എത്തി എത്ര തട്ടിയിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സംശയം തോന്നിയ ജീവനക്കാര്‍ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോള്‍ പുരുഷന്‍ തൂങ്ങിമരിച്ച നിലയിലും സ്ത്രീ കിടക്കയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ തമ്പാനൂര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ