Wednesday, September 9, 2026
Homeകേരളംസംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും.

സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരും. കഴിഞ്ഞ ദിവസം പാലക്കാടും തൃശ്ശൂരുമാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 39.5, 40 ഡിഗ്രി സെൽഷ്യസാണ് യഥാക്രമം പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ അനുഭവപ്പെട്ട താപനില.

സാധാരണയെക്കാൾ 1.9 ഡി​ഗ്രി സെൽഷ്യസ് കൂടുതലാണ് പാലക്കാട്ടെ ചൂട്. പുനലൂർ 38.5 ഡി​ഗ്രി സെൽഷ്യസും വെള്ളനികര 38 ഡി​ഗ്രി സെൽഷ്യസും കണ്ണൂർ എയർപോർട്ട് പ്രദേശത്ത് 37.2 ഡി​ഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയ താപനില. അതേസമയം, മഴ സാധ്യതാ മുന്നറിയിപ്പും കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്.

ഇന്ന് മുതൽ മാർച്ച് 30 വരെ അഞ്ച് ദിവസത്തേക്കുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മഴ മുന്നറിയിപ്പിൽ നാല് ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാനുള്ള സാധ്യതയുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ