Thursday, September 10, 2026
Homeകേരളംസംഘപരിവാർ അജൻഡയ്‌ക്ക്‌ മുന്നിൽ മുട്ടുമടക്കില്ല: മുഖ്യമന്ത്രി.

സംഘപരിവാർ അജൻഡയ്‌ക്ക്‌ മുന്നിൽ മുട്ടുമടക്കില്ല: മുഖ്യമന്ത്രി.

കാഞ്ഞങ്ങാട്‌; സംഘപരിവാറിന്റെ വർഗീയ ലക്ഷ്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾക്ക്‌ പൂർണമായും വിശ്വസിക്കാൻ കഴിയുന്നത്‌ ഇടതുപക്ഷത്തെ മാത്രമാണെന്നതാണ്‌ രാജ്യത്തിന്റെ പ്രത്യേകതയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു സംശയവും വേണ്ട. ഈ പോരാട്ടത്തിന്റെ മുൻനിരയിൽ എൽഡിഎഫും കേരളത്തിലെ എൽഡിഎഫ്‌ സർക്കാരുമുണ്ടാകും. ഏതു ത്യാഗം സഹിച്ചും ഈ പോരാട്ടം തുടരും. ഒരുകാരണവശാലും സംഘപരിവാർ ശക്തികൾക്കുമുന്നിൽ മുട്ടുമടക്കില്ല, നിശ്ശബ്ദരാകുകയുമില്ല–- പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാഞ്ഞങ്ങാട്‌ അലാമിപ്പള്ളിയിൽ എൽഡിഎഫ്‌ സംഘടിപ്പിച്ച ബഹുജന റാലി ഉദ്‌ഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മുസ്ലിങ്ങളുടെ പൗരാവകാശങ്ങൾ എടുത്തുകളയാനുള്ള ഉപകരണങ്ങളായാണ്‌ പരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്‌റ്ററും ഉപയോഗിക്കുന്നത്‌. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ലക്ഷ്യമിട്ടുള്ള സംഘപരിവാറിന്റെ അജൻഡയുടെ ഭാഗമാണിത്‌. ഈ വിഷയത്തിൽ വ്യക്തമായ നിലപാട്‌ സ്വീകരിക്കാത്ത കോൺഗ്രസിനെയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു.

രാഹുൽ ഗാന്ധി ജോഡോ യാത്രയിലോ സമാപനത്തിലോ അതിനു ശേഷമോ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച്‌ ഒന്നും പറഞ്ഞില്ല. കോൺഗ്രസ്‌ ദേശീയ അധ്യക്ഷനോട്‌ നിലപാട്‌ ചോദിച്ചപ്പോൾ ആലോചിച്ച്‌ പറയാമെന്നാണ്‌ പറഞ്ഞത്‌. തൊട്ടടുത്തിരുന്ന സംഘടനാ ജനറൽ സെക്രട്ടറി ചിരിക്കുകയായിരുന്നു. നിങ്ങൾക്ക്‌ ചിരിക്കാം. ഇന്ത്യയുടെ ജനമനസ്സിൽ തീയാണ്‌. നിങ്ങൾ മൗനത്തിലൂടെ ബിജെപിക്ക്‌ പിന്തുണ നൽകുകയാണ്‌. മുസ്ലിങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്നതാണ്‌ നിയമം. ഇത്‌ കേവലമൊരു നിയമമല്ല. ഇതുവരെ ഇവിടെ ജീവിച്ച കോടാനുകോടി ജനങ്ങളെ ഭയപ്പാടിലാക്കുകയാണ്‌. ആശങ്കയോടെയാണ്‌ അവർ കഴിയുന്നത്‌. അവരോട്‌ ഞങ്ങൾ പറയുന്നു. നിങ്ങൾ ഒറ്റയ്‌ക്കല്ല. കേരളം നിങ്ങൾക്കൊപ്പമുണ്ട്‌.

ഈ നിയമങ്ങൾക്കെതിരെ ആദ്യം ശബ്ദിച്ചത്‌ കേരളമാണ്‌. അന്നത്‌ ഒറ്റപ്പെട്ടതായിരുന്നുവെങ്കിലും പിന്നീട്‌ എല്ലാവരും ഏറ്റെടുത്തു. സിഎഎക്കെതിരെ ഇന്ത്യയിൽ ആദ്യം പ്രമേയം പാസാക്കിയ സംസ്ഥാനം കേരളമാണ്‌. ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക്‌ കത്തയച്ചു. നിയമപരമായി ചോദ്യം ചെയ്യാൻ സുപ്രീംകോടതിയിൽ ഹർജി നൽകി. എല്ലാവരെയും ഒന്നായി കാണുന്ന കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ