Wednesday, October 9, 2024
Homeകേരളം'സംസ്ഥാന ഭരണം പരിപൂർണ്ണമായി ആർഎസ്എസ് നിയന്ത്രണത്തിലാണ്', പിആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.

‘സംസ്ഥാന ഭരണം പരിപൂർണ്ണമായി ആർഎസ്എസ് നിയന്ത്രണത്തിലാണ്’, പിആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ.

കൊച്ചി: ഒരു ഭരണപക്ഷ എംഎൽഎ തന്നെ സംസ്ഥാന സർക്കാരിന്‍റെ അധോലോക പ്രവർത്തനങ്ങൾക്കെതിരായി പൊതുയോഗങ്ങൾ നടത്തുന്ന പശ്ചാത്തലമാണ് സംസ്ഥാനത്തെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന ഭരണം പരിപൂർണ്ണമായി ആർഎസ്എസ് നിയന്ത്രണത്തിലാണ്. ഏറ്റവും കൂടുതൽ ശാഖകൾ ഉള്ളത് സി പി എമ്മിലാണ്. ഏറ്റവും കൂടുതൽ ആർഎസ്എസ് പ്രത്യയശാസ്ത്രം പേറുന്ന ആളുകളെ നമുക്ക് സിപിഎം നേതൃത്വത്തിനകത്ത് കാണാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.മുഖ്യമന്ത്രി ആർഎസ്എസ് സ്വഭാവത്തിലുള്ള ഇസ്ളാമോഫോബിക് അഭിമുഖങ്ങൾ പത്രങ്ങളിൽ നൽകുകയാണ്. ഒരു ജില്ലയെയും ഒരു മതത്തെയും അക്രമിക്കാനുള്ള സംഘപരിവാർ അജൻഡയാണ് മുഖ്യമന്ത്രിയുടേത്.ഐ പി എസ് റാങ്കുള്ള കൊടി സുനിയാണ് എഡിജിപി അജിത് കുമാർ. ഒക്ടോബര്‍ എട്ടിന് യുഡിഎഫ് നിയമസഭ മാര്‍ച്ച് നടത്തും.സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ ശിവശങ്കറും സ്വപ്നയും മലപ്പുറം ജില്ലക്കാരാണോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.

ഡൽഹി ആസ്ഥാനമായ പി ആർ ഏജൻസിയാണോ മുഖ്യമന്ത്രിയുടെ നാവെന്നും ഒരു മുഖ്യമന്ത്രിയുടെ പ്രസ്താവനകൾ തീരുമാനിക്കുന്നത് ഒരു പി ആർ ഏജൻസിയാണോയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.മുമ്പ് വിഎസ് പറഞ്ഞത് നമുക്കറിയാമല്ലോ. ഇത് ആ പാർട്ടിയുടെ നിലപാടാണ്. അൻവറിനോടുള്ള വിരോധം മുഖ്യമന്ത്രി ഒരു ജില്ലയോടും ജനങ്ങളോടും ഉള്ള വിരോധമാക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments