Friday, October 16, 2026
Homeകേരളംതൃശ്ശൂരില്‍ വീട് നിര്‍മാണത്തിനിടെ മൺകൂന ഇടിഞ്ഞുവീണ്‌ തൊഴിലാളി മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്.

തൃശ്ശൂരില്‍ വീട് നിര്‍മാണത്തിനിടെ മൺകൂന ഇടിഞ്ഞുവീണ്‌ തൊഴിലാളി മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്.

തൃശ്ശൂർ: മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമാണത്തിനിടയിൽ മൺകൂന ഇടിഞ്ഞ് വീണ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു.

പശ്ചിമ ബംഗാൾ പർഗാനാസ് സൗത്ത് 24 സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരിക്കുകളോടെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞാണ് അപകടം സംഭവിച്ചത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടയിൽ പിൻവശത്തെ മൺകൂന ഇടിഞ്ഞ് തൊഴിലാളികളുടെ മേൽ വീഴുകയായിരുന്നു. ഉടനെ ഇരുവരെയും മണ്ണ് നീക്കി ആശുപത്രിയിലെത്തിച്ചെങ്കിലും നജീബുൾ റഹിമാൻ ഖാൻ മരിച്ചു.

പഞ്ചായത്തംഗം അജിത കൃഷ്ണൻ്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മലപ്പുറത്തെ ഒരു നിർമാണ കമ്പനിയാണ് വീടിന്റെ പണികൾ നടത്തിവന്നിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ