Wednesday, September 18, 2024
Homeകേരളംവയനാട്ടിൽ സംഭവിച്ചത് വൻ ഉരുൾപൊട്ടൽ; വടക്കൻ കേരളം കടന്നുപോകുന്നത് അതീവഗുരുതര സഹചര്യത്തിലൂടെ.

വയനാട്ടിൽ സംഭവിച്ചത് വൻ ഉരുൾപൊട്ടൽ; വടക്കൻ കേരളം കടന്നുപോകുന്നത് അതീവഗുരുതര സഹചര്യത്തിലൂടെ.

കോഴിക്കോട്- വടക്കൻ കേരളം കടന്നുപോകുന്നത് അതീവ ഗുരുതരമായ സഹചര്യത്തിലൂടെ. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾപ്പൊട്ടൽ ഭയാനകമായ അവസ്ഥയാണ് വടക്കൻ കേരളത്തിന് നൽകിയിരിക്കുന്നത്. വയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ നിരവധി പേരുടെ വീടുകൾ തകർന്നു. ഒട്ടേറെ പേർ വീടുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.

വയനാട് ചൂരൽമല, മുണ്ടക്കൈ എന്നിവടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ചാലിയാറിൽ വലിയ തോയിൽ ജലവിതാനം ഉയരുന്നുണ്ട്. വെള്ളിലമാട് അമ്പിട്ടാൻ പോട്ടി, പോത്തുകല്ല് പോട്ടി, മച്ചിക്കൈ, പനം കയം ഏരിയകളിൽ വെള്ളം കയറി. ഇവിടെ ഇരുകരകളിലും താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കേരളത്തിൽ വരും മണിക്കൂറുകളിലും കനത്ത മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതീവ ജാഗ്രതയോടെ കേരളം മുന്നോട്ടുപോകേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

വയനാട് മേപ്പാടി മുണ്ടക്കൈയില്‍ ഇന്ന് പുലർച്ചെയാണ് വൻ ഉരുള്‍പൊട്ടലുണ്ടായത്. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മല ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ഇന്നലെ രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. 2 പേരുടെ മൃതദേഹങ്ങൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്. രക്ഷിക്കണം എന്നാവശ്യപ്പെട്ട് ആളുകൾ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. പാലം തകർന്നതും തുടർച്ചയായ മഴയും മുണ്ടക്കൈ, ചൂരൽമല ഭാഗത്ത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചു.

ചൂരൽമലയിലെ നിരവധി കെട്ടിടങ്ങൾ ഉരുൾപ്പൊട്ടലിൽ തകർന്നു തരിപ്പണമായി. പുഴയുടെ കരയിലെ സ്ഥലങ്ങളെല്ലാം ഒലിച്ചുപോയ അവസ്ഥയിലാണ്. വൻ ഉരുൾപ്പൊട്ടലാണുണ്ടായത്. കുത്തിയൊലിച്ചുവന്ന വലിയ പാറക്കെട്ടുകളും ചെളിയും കെട്ടിടങ്ങളെ തകർത്തു. പുഴ നിലവിൽ അരകിലോമീറ്ററോളം വീതിയിലാണ് ഒഴുകുന്നത്. കെട്ടിടങ്ങൾക്കകത്തുണ്ടായിരുന്ന നിരവധി ആളുകളെ പറ്റി വിവരമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments