Saturday, September 14, 2024
Homeകേരളംടിപി കേസ് പ്രതികളെ സിപിഐഎമ്മിന് ഭയം; സർക്കാർ മറുപടി പറയണം’ - വിഡി സതീശൻ.

ടിപി കേസ് പ്രതികളെ സിപിഐഎമ്മിന് ഭയം; സർക്കാർ മറുപടി പറയണം’ – വിഡി സതീശൻ.

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.പ്രതികളെ സിപിഐഎമ്മിന് ഭയമാണെന്നും സർക്കാർ സൗകര്യങ്ങൾ ചെയ്ത് നൽകുന്നതായും വിഡി സതീശൻ വിമർശിച്ചു.സർക്കാർ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ജയിലിൽ പ്രതികൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്ത് നൽകുന്നതായും പ്രതികൾ അഴിഞ്ഞാടുകയാണെന്നും വിഡി സതീശൻ വിമർശിച്ചു.ഭയം കൊണ്ടാണ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാൻ നീക്കം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതികൾ സിപിഐഎമ്മിനെ ബ്ലാക്ക് മെയിൽ ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു. ടിപി വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച രഹസ്യം വെളിപ്പെടുത്തുമെന്നാണ് പ്രതികളുടെ ബ്ലാക്ക് മെയിലെന്ന് അദ്ദേഹം പറഞ്ഞു.പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോയാൽ നിരന്തരമായ പ്രക്ഷോഭങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് വിഡി സതീശൻ വ്യക്തമാക്കി.ഒരു വിട്ടുവീഴ്ചയും ഈ കേസിൽ ഉണ്ടാവില്ലെന്നും സർക്കാർ എന്ത് നടപടി സ്വീകരിച്ചാലും അതിനെ ശക്തമായി എതിർക്കുമെന്ന് വിഡി സതീശൻ വ്യകത്മാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments