Thursday, August 27, 2026
Homeകേരളംപൂട്ടി കിടന്ന വീട് കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച സംഭവത്തിൽ ദിവസങ്ങൾക്കുള്ളിൽ പ്രതി...

പൂട്ടി കിടന്ന വീട് കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച സംഭവത്തിൽ ദിവസങ്ങൾക്കുള്ളിൽ പ്രതി പോലീസ് പിടിയിൽ.

പൂട്ടി കിടന്ന വീട് കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച സംഭവത്തിൽ ദിവസങ്ങൾക്കുള്ളിൽ പ്രതി പോലീസ് പിടിയിൽ. കോട്ടയം, ഈരാറ്റുപേട്ട നടക്കൽ പാതാഴപ്പടി മുണ്ടക്കപ്പറമ്പിൽ വീട്ടിൽ മുഹമ്മദ്‌ ഫൈസൽ (45) നെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്.

വള്ളക്കാലിൽ ജംഗ്ഷന് സമീപമുള്ള വീടാണ് പകൽ കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞത്.

മോഷണവിവരം അറിഞ്ഞ ഉടൻ തന്നെ റൂറൽ ജില്ല പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിൽ മോഷ്ടാവിനെ ഈരാറ്റുപേട്ടയിൽ നിന്നാണ് പിടികൂടിയത്.

പ്രതിക്ക് ഈരാറ്റുപേട്ട, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ്, രാമപുരം, ഗാന്ധിനഗർ, കാഞ്ഞിരപ്പള്ളി, തിടനാട്, പാലാരിവട്ടം, കോഴിക്കോട് വെള്ളയിൽ, എറണാകുളം മരട് എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണ-ഭവനഭേദന കേസുകൾ ഉണ്ട് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ