Tuesday, November 3, 2026
Homeകേരളംസയ്യിദ് അലി ബാഫഖി തങ്ങൾ വിട പറഞ്ഞു.

സയ്യിദ് അലി ബാഫഖി തങ്ങൾ വിട പറഞ്ഞു.

കോഴിക്കോട്; സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (APവിഭാഗം)ഉപാധ്യക്ഷനും മർകസുസ്സഖാഫത്തി സുന്നിയ്യ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങൾ വിട പറഞ്ഞു. 88 വയസ്സായിരുന്നു. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീന്റെയും മർകസ് ഖൽഫാന്റെയും പ്രസിഡന്റ്, നിരവധി മഹല്ലുകളുടെ ഖാളിയുമാണ്.
സയ്യിദ് അഹ്മദ് ബാഫഖിയുടെയും സയ്യിദത്ത് നഫീസ ബീവിയുടെയും മകനായി 1938ൽ കൊയിലാണ്ടിയിൽ ജനനം. കൊയിലാണ്ടി മുബാറക് റോഡിൽ വലിയകത്ത് ബംഗ്ലാവിലാണ് താമസം.
1978 മുതൽ സംഘടനാ രംഗത്ത് സജീവം. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ട്രഷറർ.

ജാമിഅഃ നൂരിയ്യ പൂർവ വിദ്യാർഥി കൂട്ടായ്മയായ ഫൈസീസിന്റെ പ്രസിഡന്റ്പദവി എന്നിവ വഹിച്ചു.
തളിപ്പറമ്പ് ഖുവ്വത്തുൽ ഇസ്ലാം, കോഴിക്കോട് വലിയങ്ങാടി പാണ്ടികശാല, കൊയിലാണ്ടി, പരപ്പനങ്ങാടി പനയത്തിൽ, ജാമിഅഃ നൂരിയ്യ പട്ടിക്കാട് എന്നിവിടങ്ങളിൽ പഠനം.
അബ്ദുൽ ഖാദിർ മുസ്ലിയാർ മാട്ടൂൽ, ഇ കെ ഹസൻ മുസ്ലിയാർ, ഹാഫിള് മുഹമ്മദ് മുസ്ലിയാർ ബേപ്പൂർ, കൊയിലാണ്ടി ഖാളി പൊടിയാട് കുഞ്ഞഹമ്മദ് മുസ്ലിയാർ, കുറ്റിപ്പുറം അബ്ദുൽഖാദിർ മുസ്ലിയാർ, സി എം വലിയുല്ലാഹി, കോട്ടുമല അബൂബക്കർ മുസ്ലിയാർ, ഇ കെ അബൂബക്കർ മുസ്ലിയാർ ഗുരുവര്യർ.

പാണക്കാട് ഹുസൈൻ ശിഹാബ് ആറ്റക്കോയ തങ്ങൾ, ശിറിയ അലിക്കുഞ്ഞി മുസ്ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി, അബ്ദുൽ ഖാദിർ ബാഫഖി തങ്ങൾ, സയ്യിദ് ഹുസൈൻ ബാഫഖി സതീർഥ്യരാണ്.
അജ്മീർ ഖാജാ മുഈനുദ്ദീൻ ചിശ്തി തങ്ങളുടെ നാമധേയത്തിൽ ജാമിഅ മുഈനിയ്യ അജ്മീർ ശരീഫ് നൽകുന്ന രണ്ടാമത് സുൽത്വാനുൽ ഹിന്ദ് അവാർഡ് ലഭിച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ