സംസ്ഥാനത്തെ ബസ് ഗതാഗത സര്‍വീസ് പൂര്‍ണമായും കെഎസ്‌ആര്‍ടിസിക്ക് കീഴിലാക്കാന്‍ ആലോചന. സ്വകാര്യ ബസുകള്‍ കെഎസ്‌ആര്‍ടിസി വാടകയ്ക്ക് എടുക്കും.
തെക്കന്‍ കേരളത്തില്‍ നിന്ന് 1000 ബസുകള്‍ വാടകയ്ക്ക് എടുക്കുമെന്നാണ് പുതിയ വിവരം. പദ്ധതിയുടെ മുന്നോട്ട് പോക്ക് നോക്കി മറ്റു ബസുകളും കെഎസ്‌ആര്‍ടിസിയുടെ ഭാഗമായേക്കും.
പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയ ശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി. ഇതിനുള്ള പരിഹാരം കൂടിയാണ് വെറ്റ് ലീസ് വ്യവസ്ഥയില്‍ സ്വകാര്യ ബസുകള്‍ വാടകയ്ക്ക് എടുക്കുന്നത്. പുതിയ ബസ് വാങ്ങാതെ തന്നെ പ്രതിസന്ധി പരിഹരിക്കാന്‍ കെഎസ്‌ആര്‍ടിസിക്ക് സാധിക്കുമെന്നതാണ് ഒരു നേട്ടം. സ്വകാര്യ ബസും കെഎസ്‌ആര്‍ടിസി ബസും തമ്മിലുള്ള മല്‍സര ഓട്ടം അവസാനിക്കുമെന്നതാണ് മറ്റൊരു കാര്യം.
ഈ പദ്ധതി സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളും ഗതാഗത മന്ത്രി സിപി ജോണും ചര്‍ച്ച നടത്തിയിരുന്നു. ചില കാര്യങ്ങളില്‍ കൂടി അന്തിമ തീരുമാനം ആകാനുണ്ട്. വാടക സംബന്ധിച്ച് ഇരുഭാഗവും രണ്ട് നിലപാടുകളാണ് മുന്നോട്ട് വെച്ചത്. കിലോമീറ്ററിന് 55 രൂപ തരണം എന്ന് സ്വകാര്യ ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. 50 രൂപ തരാമെന്ന നിലപാടാണ് സര്‍ക്കാരിന്. ഇക്കാര്യത്തില്‍ ധാരണയായാല്‍ സ്വകാര്യ ബസുകള്‍ കെഎസ്‌ആര്‍ടിസിക്ക് കൈമാറും.
വാടകയ്ക്ക് എടുക്കുന്നവര്‍ ചെലവ് വഹിക്കുകയും ഉടമയ്ക്ക് വാടക നല്‍കുകയുമാണ് സാധാരണ വെറ്റ് ലീസ് വ്യവസ്ഥ. എന്നാല്‍ സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത വകുപ്പ് തയ്യാറാക്കുന്ന വാടക വ്യവസ്ഥയില്‍ ചില മാറ്റം വന്നേക്കാം. ബസിലെ ഒരു ജീവനക്കാരന്‍ മാത്രം ബസ് ഉടമ നിര്‍ദേശിക്കുന്ന വ്യക്തിയാകാനാണ് സധ്യത. എല്ലാ ആഴ്ചയിലും ബസ് മുതലാളിക്ക് വാടക കൈമാറും.
ഇതുവരെ സ്വകാര്യ ബസ് ഓടിയിരുന്ന റൂട്ടില്‍ തന്നെ ഇനിയും സര്‍വീസ് നടത്തുമെങ്കിലും ടിക്കറ്റ് നിരക്ക് വര്‍ധിച്ചേക്കും. ദീര്‍ഘദൂര സര്‍വീസുള്ള സ്വകാര്യ ബസുകള്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ഓര്‍ഡിനറിയായിട്ടാണ് ഇപ്പോള്‍ ഓടുന്നത്. കെഎസ്‌ആര്‍ടിസി ഏറ്റെടുത്താല്‍ ഇത് ഫാസ്റ്റ് പാസഞ്ചര്‍ ആയേക്കും. സ്വാഭാവികമായും ടിക്കറ്റ് നിരക്കിലും മാറ്റം വന്നേക്കാം. വാടക, ചെലവ് എന്നിവയുടെ കാര്യത്തില്‍ ചര്‍ച്ച നടത്തി അന്തിമ തീരുമാനം ആയ ശേഷമാകും ബസ് കൈമാറ്റം.
പദ്ധതി നടപ്പായാല്‍ സര്‍ക്കാരിന് പുതിയ ബസ് വാങ്ങേണ്ടി വരില്ല. ബസ് ഉമടകള്‍ക്ക് വരുമാന നഷ്ടമാണ് എന്ന പരാതിയും ഉണ്ടാകില്ല. മല്‍സര ഓട്ടം അവസാനിക്കുമെന്ന കാര്യത്തില്‍ യാത്രക്കാരനും ആശ്വാസമാകും. അതിനിടെ, പ്രിയദര്‍ശിനി പദ്ധതി കാരണം പ്രതിസന്ധിയിലായെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ മൂന്ന് മുതല്‍ ഒരു വിഭാഗം സ്വകാര്യ ബസുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ഇവരുമായി അന്തിമ ചര്‍ച്ച നടത്തി പിന്തിരിപ്പിക്കാനുള്ള ശ്രമം നടന്നേക്കുമെന്നും സൂചനയുണ്ട്.



