Tuesday, November 3, 2026
Homeകേരളംകുടുംബപ്രശ്നം കൊലപാതകത്തിൽ കലാശിച്ചു; അയിരൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ശരീരത്തിൽ ആറോളം മുറിവുകൾ.

കുടുംബപ്രശ്നം കൊലപാതകത്തിൽ കലാശിച്ചു; അയിരൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ശരീരത്തിൽ ആറോളം മുറിവുകൾ.

തിരുവനന്തപുരം: വർക്കല ചെമ്മരുതിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. താഴേത്തൊടി സ്വദേശി സുബിനയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം. ഭർത്താവ് ഷാജൻ സുബിനയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തി കൊല്ലുകയായിരുന്നു. കുടുംബ പ്രശ്നത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

കുത്തേറ്റ് രക്തം വാർത്ത് വീടിനുള്ളിൽ കിടന്ന സുബിനയെ വാർഡ് മെമ്പറാണ് ആശുപത്രിയിൽ എത്തിച്ചത്. താൻ എത്തിയപ്പോൾ കഴുത്തിൽ നിന്ന് രക്തം വാർന്ന നിലയിൽ സുബിന വീടിനുള്ളിൽ കിടക്കുന്നതാണ് കണ്ടതെന്ന് വാർഡ് മെമ്പർ പ്രതികരിച്ചു. പൊലീസിൻ്റെ സാന്നിധ്യത്തിൽ സുബിനയെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

നാട്ടുകാർ തന്നെയാണ് ഷാജനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. അയിരൂർ പൊലീസിൻ്റെ കസ്റ്റഡിയിലാണ് ഷാജനുള്ളത്. കൊലപാതകത്തിലേക്ക് നയിച്ചതിൻ്റെ പ്രധാന കാരണമെന്തെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം സുബിനയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ