Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
ബസ് സർവ്വീസ് മുടങ്ങില്ല…! ഇന്ന് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ. | മലയാളിമനസ്സ്
Tuesday, October 27, 2026
Homeകേരളംബസ് സർവ്വീസ് മുടങ്ങില്ല…! ഇന്ന് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ...

ബസ് സർവ്വീസ് മുടങ്ങില്ല…! ഇന്ന് മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ.

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി മൂലം തകർച്ചയിലായ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ്സുടമകൾ. രണ്ടുപേർ വീതമായിരിക്കും സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരം അനുഷ്ഠിക്കുക എന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ (KSPBOF) ഭാരവാഹികൾ അറിയിച്ചു.

തൽക്കാലം സർവ്വീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് സംഘടനയുടെ തീരുമാനം. ഓട്ടം നിർത്തിവെച്ചാൽ അത് സാധാരണക്കാരായ യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനം. കെ.എസ്.പി.ബി.ഒ.എഫ് പ്രസിഡന്റ് കെ.കെ. തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവരാണ് ആദ്യഘട്ടത്തിൽ നിരാഹാരമനുഷ്ഠിക്കുക. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സമരം തുടരാനാണ് സംഘടനയുടെ തീരുമാനം.

വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് ഉൾപ്പെടെയുള്ള ബസ് യാത്രാ നിരക്കുകൾ വർദ്ധിപ്പിക്കുക, പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി കാരണം സാമ്പത്തിക പ്രതിസന്ധിയിലായ ബസ്സ ഉടമകൾക്ക് അടിയന്തര ആശ്വാസ നടപടികൾ സ്വീകരിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇതിനുപുറമെ സ്വകാര്യ ബസ് മേഖലയെക്കുറിച്ച് പഠിച്ച പത്മകുമാർ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ കാലതാമസമില്ലാതെ നടപ്പിലാക്കുക, ആർ.ടി ഓഫിസുകളിൽ നിന്നുള്ള സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഫെഡറേഷൻ ശക്തമായി മുന്നോട്ടുവെച്ചിട്ടുണ്ട്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ