Friday, November 20, 2026
Homeകേരളംകല്യാണം പേടിച്ച് വീടുവിട്ടിറങ്ങിയ രണ്ട് പെൺകുട്ടികളെ ലോഡ്‌ജിലെത്തിച്ച് ബലാത്സംഗം ചെയ്തു; വേളാങ്കണ്ണിയിൽ മലയാളി യുവാക്കൾ അറസ്റ്റ‌ിൽ.

കല്യാണം പേടിച്ച് വീടുവിട്ടിറങ്ങിയ രണ്ട് പെൺകുട്ടികളെ ലോഡ്‌ജിലെത്തിച്ച് ബലാത്സംഗം ചെയ്തു; വേളാങ്കണ്ണിയിൽ മലയാളി യുവാക്കൾ അറസ്റ്റ‌ിൽ.

വേളാങ്കണ്ണിയിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ച രണ്ട് മലയാളി യുവാക്കൾ അറസ്‌റ്റിൽ.

തിരുവനന്തപുരം സ്വദേശികളായ എ. വിജയ് (26), എ. വിശാൽ (23) എന്നിവരെയാണ് സിങ്കപ്പെർ പൊലീസ് അറസ്‌റ്റ് ചെയ്തത്.

മത്സ്യത്തൊഴിലാളികളായ ഇരുവരും വിനോദയാത്രാ സംഘത്തിൻ്റെ ഭാഗമായാണ് വേളാങ്കണ്ണിയിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.

പുതുക്കോട്ടൈ സ്വദേശികളായ 15വയസ് പ്രായമുള്ള പെൺകുട്ടികളാണ് അതിക്രമത്തിന് ഇരയായത്. പെൺകുട്ടികളിലൊരാൾക്ക് മാതാപിതാക്കൾ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. ഇതോടെയാണ് ഇരുവരും വീടുവിട്ടിറങ്ങിയതെന്നാണ് റിപ്പോർട്ട്. തുടർന്നാണ് ഇവർ വേളാങ്കണ്ണി ബീച്ചിലെത്തിയത്. ബീച്ചിൽ വച്ച് പെൺകുട്ടികളുടെ അടുത്തെത്തി സംസാരിച്ച യുവാക്കൾ ഇവരെ വ്യാജവാഗ്ദ‌ാനങ്ങൾ നൽകി ലോഡ്‌ജിലേക്കെത്തിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

തുടർന്ന് ചൊവ്വാഴ്‌ച രാത്രിയും ബുധനാഴ്ച‌യും തുടർച്ചയായി പെൺകുട്ടികളെ പീഡിപ്പിച്ചെന്നാണ് ആരോപണം. പിന്നാലെ പ്രതികൾ സുഹൃത്തുക്കൾക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു ലോഡ്‌ജിലേക്ക് മാറുകയും ചെയ. വിവരം ലഭിച്ചതിനെത്തുടർന്ന് ലോഡ്‌ജിലെത്തിയ പൊലീസ് ആണ് അവശനിലയിലായ പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുട്ടികൾക്ക് ആഹാരം വാങ്ങിനൽകുകയും ചെയ്തു.

പെൺകുട്ടികളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് മറ്റൊരു ലോഡ്‌ജിലെത്തി യുവാക്കളെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ