Wednesday, October 21, 2026
Homeകേരളംമെസ്സിയുടെ പേരിലെ തട്ടിപ്പ്; വി. അബ്ദുറഹിമാനെ പ്രതി ചേര്‍ക്കുന്നതില്‍ ഗവര്‍ണറുടെ അനുമതി ഉടന്‍; ഗവര്‍ണര്‍ നാളെ...

മെസ്സിയുടെ പേരിലെ തട്ടിപ്പ്; വി. അബ്ദുറഹിമാനെ പ്രതി ചേര്‍ക്കുന്നതില്‍ ഗവര്‍ണറുടെ അനുമതി ഉടന്‍; ഗവര്‍ണര്‍ നാളെ തിരുവനന്തപുരത്ത്.

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പില്‍ മുന്‍ കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേര്‍ക്കുന്നതില്‍ ഗവര്‍ണറുടെ അനുമതി ഉടന്‍ ലഭിക്കുമെന്ന പ്രതീക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍.

നാളെ ഗവര്‍ണര്‍ തിരുവനന്തപുരത്ത് എത്തും. 21നാണ് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ കാലാവധി പൂര്‍ത്തിയാകുക.

അതിനുമുമ്പ് അനുമതി ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് സര്‍ക്കാര്‍.

രാജേന്ദ്ര ആര്‍ലേക്കര്‍ ഫയല്‍ പരിശോധിച്ചില്ലെങ്കില്‍ കേരളത്തിന്റെ ഗവര്‍ണറായി പുതുതായി ചുമതലയേല്‍ക്കുന്ന ഓംപ്രകാശ് മാഥൂറാവും ഫയല്‍ പരിശോധിക്കുക.

മുന്‍ മന്ത്രി എന്ന നിലയിലാണ് വി. അബ്ദുറഹിമാനെ പ്രതിചേര്‍ക്കുന്നതില്‍ അനുമതി തേടി ഗവര്‍ണറെ സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിയമ വകുപ്പിന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.

ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയും ചട്ടങ്ങള്‍ ലംഘിച്ചും സ്‌പോണ്‍സര്‍ഷിപ്പ് കരാറുകള്‍ നല്‍കിയതില്‍ മന്ത്രിതലത്തിലുള്ള ഗൂഢാലോചനയുണ്ടെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തല്‍.

സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് കേസില്‍ കൂടുതല്‍ അറസ്റ്റുകളും ചോദ്യം ചെയ്യലുകളും ഉണ്ടാകുമെന്നാണ് സൂചന.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ