കോട്ടയം: വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് സംഘത്തിൻ്റെ മിന്നൽ പരിശോധന നടത്തി.
സി ഐ ഷമീർഖാൻ അനധികൃത ഇടപാടുകൾ നടത്തിയതായി ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
രാവിലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുന്നതായാണ് വിവരം. നിരവധി ക്രമകേടുകൾ നടന്നതായിട്ടാണ് വിവരം
ഒന്നര മാസമായിട്ടുള്ളു സി ഐ ഷമീർഖാൻ വൈക്കം സി.ഐ ആയി ചാർജ് എടുത്തിട്ട്. ഏകദേശം രണ്ടര ലക്ഷം രൂപയോളം കൈക്കൂലി വാങ്ങിയതായാണ് കണ്ടെത്തൽ.
കൈക്കൂലി വാങ്ങിയ രീതിയെ കുറിച്ച് വിജിലൻസ് പറയുന്നത് ഇങ്ങനെ;
ആസാം സ്വദേശിനി ആയിട്ടുള്ള ഒരാളുടെ പേരിൽ അവരുടെ ആധാർ കാർഡും പാൻ കാർഡും ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുടങ്ങുകയും മറ്റൊരു വൈക്കം സ്വദേശിനിയുടെ ഫോൺ ഉപയോഗിച്ചുകൊണ്ട് ഗൂഗിൾ പേ സെറ്റ് ചെയ്തുകൊണ്ടാണ് ഇടപാടുകാരിൽ നിന്ന് പലതരത്തിൽ പണം കൈക്കൂലിയായി സി ഐ ഷമീർഖാൻ വാങ്ങിക്കൊണ്ടിരുന്നത്. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് നിലവിൽ പരിശോധന.



