Wednesday, September 23, 2026
Homeകേരളംകഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ അക്കൗണ്ടിനെ അറസ്റ്റ് ചെയ്തു

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ അക്കൗണ്ടിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ്. സബ് ട്രഷറിയിലെ അക്കൗണ്ടൻ്റായ വിജയരാജിനെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. സബ് ട്രഷറിയിൽ നിന്നും ജമീല ബീഗത്തിൻ്റെ മൂന്ന് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ വിജയരാജിന് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. 6 ചെക്കുകൾ മുഖേനയാണ് പണം മാറിയെടുത്തത്. വ്യാജ ചെക്കാണ് ഹാജരാക്കിയത്. ജമീലയുടെ യഥാർത്ഥ അക്കൗണ്ടൻ്റ് നമ്പറാണ് ട്രഷറിയിൽ വിജയരാജ് രേഖപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. ട്രഷറിയിലെ ക്ലർക്കായ മുജീബാണ് തട്ടിപ്പിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് സംശയിക്കുന്നത്.

ദീർഘനാളുകളായ നിക്ഷേപം പിൻവലിക്കാത്തെ കിടക്കുന്ന ട്രഷറി അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ചെക്കുകള്‍ ഹാജരാക്കി വിവിധ അക്കൗണ്ടുകളിൽ നിന്നും 15,10,000 രൂപയാണ് പിൻവലിച്ചത്. ശ്രീകാര്യം സ്വദേശി മോഹനകുമാരി രണ്ട് ലക്ഷം നഷ്ടപ്പെട്ടുവെന്ന പരാതി നൽകിയതോടെയാണ് മുഴുവൻ അക്കൗണ്ടുകളും പരിശോധിച്ചത്. അങ്ങനെയണ് നാല് അക്കൗണ്ടുകളിൽ നിന്നാണ് 15,10,000 രൂപ നഷ്ടമായതെന്ന് കണ്ടെത്തിയത്. സംഭവത്തിൽ സസ്പെൻഡ് ചെയ്ത ആറ് ജീവനക്കാരെ കേസിൽ പ്രതിചേർത്തിട്ടുണ്ട്. ഒന്നര ആഴ്ച കഴിഞ്ഞിട്ടും അറസ്റ്റുണ്ടാകാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ