Tuesday, September 29, 2026
Homeകേരളംകട്ടപ്പനയിലെ സ്വകാര്യ ടയര്‍ ഷോപ്പില്‍ സ്വന്തം ക്യുആര്‍കോഡ് നൽകി 11.23 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരി...

കട്ടപ്പനയിലെ സ്വകാര്യ ടയര്‍ ഷോപ്പില്‍ സ്വന്തം ക്യുആര്‍കോഡ് നൽകി 11.23 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റില്‍

ഇടുക്കി കട്ടപ്പനയിലെ സ്വകാര്യ ടയര്‍ ഷോപ്പില്‍നിന്ന് 11.23 ലക്ഷം രൂപ തട്ടിയെടുത്ത ജീവനക്കാരി അറസ്റ്റില്‍. അമ്പലക്കവല വെള്ളൂക്കരവീട്ടില്‍ ശാലിനി (35) ആണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. ടയറുകടയില്‍നിന്ന് സാധനം വാങ്ങുന്നവര്‍ക്ക് പണം സ്വന്തം ക്യുആര്‍ കോഡ് നല്‍കിയാണ് ഇവർ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ബാസില്‍ ടയേഴ്സ് എന്ന സ്ഥാപനത്തിലെ ബില്ലിങ് ആന്‍ഡ് അക്കൗണ്ടിങ് വിഭാഗത്തിലായിരുന്നു ശാലിനി ജോലിചെയ്തിരുന്നത്. ഇതിനിടെയാണ് സ്വന്തം ക്യുആര്‍ കോഡ് നല്‍കി തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.സാമ്പത്തിക വര്‍ഷാവസാനത്തെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പുകണ്ടെത്തിയത്. സംഭവത്തില്‍ സ്ഥാപനത്തിലെ ജനറല്‍ മാനേജര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശാലിനിയെ കട്ടപ്പന പൊലീസ് അറസ്റ്റുചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ