കൊല്ലം : ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ ബിജു- അജിത കുമാരി ദമ്പതികളുടെ മകന്‍ 16 വയസുള്ള അനന്ദു ആണ് മരിച്ചത്. ചാത്തിനാംകുളം അംബേദ്കര്‍ കോളനിയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലാണ് സംഭവം.
ഈ ഫാക്ടറി പൂട്ടി കിടക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് ഇതിന്റെ പരിസരത്ത് സുഹൃത്തുക്കളായ അഞ്ച് പേര്‍ക്കൊപ്പം ഇരിക്കുകയായിരുന്നു അനന്ദു. ഇതിനിടെയാണ് ചിമ്മിനി തകര്‍ന്നു വീണത്. സംഭവം കണ്ട് മറ്റുള്ളവര്‍ ഓടി രക്ഷപെട്ടു. അനന്ദുവും കൂടെയുണ്ടെന്നാണ് സുഹൃത്തുക്കള്‍ കരുതിയത്.
രാത്രിയാണ് അനന്ദുവിനെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍ മറ്റുള്ളവരെ അറിയിക്കുന്നത്. തുടര്‍ന്ന് ജെ.സി.ബി ഉള്‍പ്പടെയുള്ളവ എത്തിച്ച് നടത്തിയ തിരച്ചിലില്‍ രാത്രി 9.30 ഓടെയാണ് അനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.



