Tuesday, June 23, 2026
Homeകേരളംകണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ അറസ്റ്റിൽ

കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ അറസ്റ്റിൽ

കണ്ണൂർ തലശേരിയിൽ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത മുഴപ്പിലങ്ങാട് സ്വദേശി പ്രജിത്ത്, ബീഹാർ ദുർഗാപുർ സ്വദേശി ആസിഫ്, പ്രാണപൂർ സ്വദേശി സാഹബൂൽ എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

തലശേരി റെയിൽവേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടിൽ വെച്ചാണ് കണ്ണൂർ സ്വദേശിനിയായ യുവതിയെ പ്രതികൾ മൂന്ന് പേരും കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. പീഡനശേഷം യുവതി നടന്നുപോയി റെയിൽവെ ട്രാക്കിൽ ഇരിക്കുകയായിരുന്നു. പിന്നീട് സമീപത്തുണ്ടായിരുന്നവർ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു.

യുവതിയുടെ ആരോഗ്യനില ഭേദമായതിന് ശേഷമാണ് പൊലീസ് മൊഴിയെടുക്കാൻ എത്തിയത്. അതിന് ശേഷമായിരുന്നു പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഇനിയും രണ്ട് പേർ കൂടി പിടിയിലാകാനുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com