Tuesday, June 23, 2026
Homeകേരളംകണ്ണൂർ കരിവെള്ളൂരിൽ വിവാഹ ദിവസം വധു അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു

കണ്ണൂർ കരിവെള്ളൂരിൽ വിവാഹ ദിവസം വധു അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു

കണ്ണൂർ കരിവെള്ളൂരിൽ വിവാഹ ദിവസം വധു അണിഞ്ഞിരുന്ന സ്വർണാഭരണങ്ങൾ ആദ്യ രാത്രിയിൽ മോഷണം പോയി. കരിവെള്ളൂർ പലിയേരിയിലെ എ.കെ.അർജുന്റെ ഭാര്യ കൊല്ലം സ്വദേശിനി ആർച്ച എസ്.സുധി (27) യുടെ 30 പവൻ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. മെയ് ഒന്നാം തീയതിയാണ് അർജുനും ആർച്ചയുമായുള്ള വിവാഹം നടന്നത്.

വിവാഹ ചടങ്ങുകൾ കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലേക്ക് പോയതിനു ശേഷം മുകളിലെത്തെ നിലയിലെ കിടപ്പുമുറിയുടെ അലമാരയിലാണ് ആഭരണങ്ങൾ സൂക്ഷിച്ചത്. കഴിഞ്ഞ ദിവസം രാത്രി ആഭരണങ്ങൾ നോക്കിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വിവാഹം നടന്ന മെയ് ഒന്നാം തീയതിയാണ് മോഷണം നടന്നതെന്ന് കാണിച്ചാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

മെയ് ഒന്നാം തീയതി വൈകിട്ട് 6 മണിക്കും 2ന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് സംശയിക്കുന്നതായി പരാതിയിൽ പറയുന്നു. 20 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്. പയ്യന്നൂർ പൊലീസ് കോസെടുത്ത് അന്വേഷണം തുടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com