Monday, May 12, 2025
Homeകേരളംകനിവും സാഹോദര്യവും ഈദ് ആഘോഷത്തിൽ മാത്രമല്ല ജീവിതത്തിൽ എന്നും നമുക്ക് മാർഗദീപമാകട്ടെ'; ഈദ് ആശംസകൾ നേർന്ന്...

കനിവും സാഹോദര്യവും ഈദ് ആഘോഷത്തിൽ മാത്രമല്ല ജീവിതത്തിൽ എന്നും നമുക്ക് മാർഗദീപമാകട്ടെ’; ഈദ് ആശംസകൾ നേർന്ന് ഗവർണർ

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. ബുധനാഴ്ച രാവിലെ 7.50ന് ബീമാപള്ളിയിൽ നടക്കുന്ന ഈദ്ഗാഹ് ചടങ്ങിൽ ഗവർണർ പങ്കെടുക്കും.

“ലോകമെമ്പാടും ഉള്ള കേരളീയര്‍ക്ക് എന്റെ ഹാർദമായ ഈദുൽ ഫിത്തർ ആശംസകൾ. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ഉദാരതയുടെയും മഹിമയെ വാഴ്ത്തുന്ന ആഘോഷമാണ് ഈദുല്‍ ഫിത്തർ. പട്ടിണിരഹിതവും കൂടുതല്‍ സന്തോഷകരവുമായ ലോകംഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന സന്ദേശമാണ് റമദാൻ വ്രതം നൽകുന്നത്. കനിവും സാഹോദര്യവും ഈദ് ആഘോഷത്തിൽ മാത്രമല്ല ജീവിതത്തിൽ എന്നും നമുക്ക് മാർഗദീപമാകട്ടെ”- ഗവർണർ ആശംസിച്ചു.

കേരളത്തിൽ ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. പൊന്നാനിയിൽ മാസപ്പിറ കണ്ടതായി സ്ഥിരീകരിച്ചതോടെയാണ് നാളെ ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഖാസിമാർ പ്രഖ്യാപിച്ചത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ