Saturday, June 27, 2026
Homeകേരളംകനത്ത മഴ : പത്തനംതിട്ടയില്‍ കലക്ടര്‍ അവധി നല്‍കിയില്ല :പിതാവ് മകന് അവധി നല്‍കി

കനത്ത മഴ : പത്തനംതിട്ടയില്‍ കലക്ടര്‍ അവധി നല്‍കിയില്ല :പിതാവ് മകന് അവധി നല്‍കി

കേരളത്തില്‍ കനത്ത മഴ .8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബന്ധപെട്ട ജില്ലാ കലക്ടര്‍മാര്‍ അവധി നല്‍കി എങ്കിലും പത്തനംതിട്ട ജില്ലയില്‍ അവധി നല്‍കിയില്ല . മഴ മൂലം മകന് അവധി നല്‍കിയതായി പിതാവ് പത്തനംതിട്ട ജില്ലാ കലക്ടറുടെ ഫേസ് ബുക്ക് പേജില്‍ പ്രഖ്യാപിച്ചു .

പത്തനംതിട്ട ജില്ലയില്‍ രണ്ടു ദിവസമായി കനത്ത മഴയും കാറ്റും ആണ് . എന്നാല്‍ നദികളില്‍ അപകടകരമായ നിലയില്‍ ജല നിരപ്പ് ഉയര്‍ന്നിട്ടില്ല . ദുരന്ത നിവാരണ വകുപ്പിന്‍റെ നിരീക്ഷണം അനുസരിച്ചാണ് നിലവില്‍ അറിയിപ്പുകള്‍ നല്‍കി വരുന്നത് .
കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയ്ക്ക് അവധി നല്‍കാത്തതില്‍ മാതാവും ഇതേ രീതിയില്‍ “പ്രതികരിച്ചു “.രണ്ടു മക്കള്‍ക്കും താന്‍ അവധി പ്രഖ്യാപിച്ചതായി ആണ് അഭിപ്രായം രേഖപ്പെടുത്തിയത് .

8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ആണ് . കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി,കണ്ണൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com