Monday, May 11, 2026
Homeകേരളംകലൂര്‍ സ്റ്റേഡിയത്തിൽ ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായെത്തിയ 4 പേരെ കസ്റ്റഡിലെടുത്തു

കലൂര്‍ സ്റ്റേഡിയത്തിൽ ഐഎസ്എല്‍ മത്സരത്തിന് പാലസ്തീന്‍ പതാകയുമായെത്തിയ 4 പേരെ കസ്റ്റഡിലെടുത്തു

കൊച്ചി:തിരുവനന്തപുരം, എറണാകുളം, പാലക്കാട്, മലപ്പുറം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ പാലസ്തീൻ പതാകയുമായി എത്തി പ്രതിഷേധിക്കുമെന്നുമുള്ള മുന്നറിയിപ്പ് നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

ആ പശ്ചാത്തലത്തിൽ കലൂർ സ്റ്റേഡിയം പരിസരത്ത് നിരീക്ഷണം കര്‍ശനമാക്കുകയും ചെയ്തു. മത്സരം തുടങ്ങുന്നതിന് മുന്‍പാണ് 4 പേരേയും കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പൊലീസ് ആണ് പ്രതികളെ കരുതല്‍ തടങ്കലില്‍ എടുത്തത്.

ഇവര്‍ക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. അതേസമയം ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടു. ആദ്യപകുതിയുടെ അവസാന നിമിഷം വരെ ഒരു ഗോളിന്റെ ലീഡില്‍ നിന്ന ബ്ലാസ്റ്റേർസ് പോയിന്റ് പട്ടികയില്‍ 11ാം സ്ഥാനത്തുള്ള ഹൈദരാബാദിനോട് സ്വന്തം ഗ്രൗണ്ടില്‍ 2-1 സ്‌കോറിലാണ് ഇത്തവണ പരാജയപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com