Sunday, July 26, 2026
Homeകേരളംകല്ലേലി തോട്ടത്തിനുള്ളില്‍ ഒൻപതു കാട്ടാനകള്‍ : ആനയെക്കണ്ട് ഓടി വീഴുന്നവര്‍ അനേകം

കല്ലേലി തോട്ടത്തിനുള്ളില്‍ ഒൻപതു കാട്ടാനകള്‍ : ആനയെക്കണ്ട് ഓടി വീഴുന്നവര്‍ അനേകം

കോന്നി വനം ഡിവിഷനിലെ കല്ലേലിതോട്ടം വാര്‍ഡില്‍ ഹാരിസന്‍ മലയാളം കമ്പനിയുടെ കൈവശം ഉള്ള സ്ഥലങ്ങളില്‍ പാട്ട വ്യവസ്ഥയില്‍ കൃഷി ചെയ്ത കൈതതോട്ടത്തില്‍ ഒൻപത് കാട്ടാനകള്‍ ആണ് സഞ്ചാരം. അത് കൂടാതെ ഒറ്റയാന്‍ കാട് വിട്ടു ഇവിടെ കൂടിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു .

കൊക്കാതോട് കല്ലേലി കോന്നി റോഡിലൂടെ പോകുന്ന ആളുകള്‍ നിത്യവും കാട്ടാനകളെ കാണുന്നു.രാത്രിയില്‍ ഇറങ്ങുന്ന കാട്ടാനകള്‍ രാവിലെ ആണ് കാട്ടിലേക്ക് മടങ്ങുന്നത് . വന മേഖലയോട് ചേര്‍ന്ന സ്ഥലങ്ങളില്‍ വ്യാപകമായി കൈതകൃഷി തുടങ്ങിയതോടെ ആണ് കാട്ടാനകള്‍ ഇവിടം കേന്ദ്രീകരിച്ചു നില്‍ക്കുന്നത് . പഴുത്ത കൈതച്ചക്കയുടെ മണം പിടിച്ചു ആണ് കാട്ടാനകള്‍ എത്തുന്നത്‌ . കൈതക്കാട്ടില്‍ കയറുന്ന കാട്ടാനകള്‍ കൈതയുടെ അകത്തെ തളില്‍ ഇലകളാണ് തിന്നുന്നത് .ഇതിനു നല്ല മധുരം ആണ് ഉള്ളത് .

തോട്ടം മേഖലയായ കല്ലേലി ഭാഗത്ത്‌ അച്ചന്‍ കോവില്‍ നദിയുടെ അതിര് കടന്നാല്‍ വനം ആണ് . അങ്ങ് അച്ചന്‍കോവില്‍ വരെ വ്യാപിച്ചു കിടക്കുന്ന ഈ വന മേഖലയില്‍ കാട്ടാനകളുടെ കൃത്യമായ കണക്ക് വനം വകുപ്പില്‍ പോലും ഇല്ല . നേരിട്ട് കാണുന്നതും ആനപിണ്ഡം ,കാലടികള്‍ കണ്ടുള്ള കണക്കെടുപ്പ് മാത്രം ആണ് വനം വകുപ്പിന് ഉള്ളൂ .

കാട്ടാനകളുടെ എണ്ണം പെരുകിയിട്ടും ആനയ്ക്ക് ആവശ്യം ഉള്ള ഇല വര്‍ഗ്ഗ സസ്യങ്ങളുടെ കുറവ് വനത്തില്‍ ഉണ്ട് . ഇതിനാല്‍ അന്നം തേടിയാണ് കാട്ടാനകള്‍ കാട് വിട്ടു കൃഷിയിടങ്ങളില്‍ എത്തുന്നത്‌ . ഇങ്ങനെ ഇറങ്ങുന്ന കാട്ടാനകള്‍ വാഴയും തെങ്ങും മറ്റും സുലഭമായി ലഭിക്കുന്ന സ്ഥലങ്ങളില്‍ തങ്ങും . ഇവയെ തിരികെ കാട്ടിലേക്ക് അയക്കുക എന്നത് വനം വകുപ്പിന് ദുഷ്കരം ആണ് . കല്ലേലിതോട്ടം മേഖലയില്‍ ഉള്ള കാട്ടാനകള്‍ രാത്രി യാമങ്ങളില്‍ ആണ് കൈതതോട്ടത്തില്‍ എത്തുന്നത് . കാട്ടാനകളെ കണ്ടു നിരവധി ആളുകള്‍ ആണ് ഓടി വീണു പരിക്ക് പറ്റുന്നത്.

ഹാരിസന്‍ കമ്പനിയുടെ ജീവനക്കാരനും ഇന്നലെ പരിക്ക് പറ്റി . മുന്‍പ് നിബിഡ വന മേഖലയായിരുന്നു കല്ലേലി. പിന്നീട് ആണ് ഹരിസന്‍ മലയാളം കമ്പനിയ്ക്ക് പാട്ട വ്യവസ്ഥയില്‍ തേയില കൃഷിയ്ക്ക് വേണ്ടി ഹെക്ടര്‍ കണക്കിന് ഭൂമി നല്‍കിയത് .തേയില കൃഷി അവസാനിപ്പിച്ചു റബര്‍ കൃഷി തുടങ്ങി.

മിക്ക റബറും മുറിച്ചപ്പോള്‍ അവിടെ കൈതകൃഷിതുടങ്ങി . വീണ്ടും റബര്‍ തൈകള്‍ പ്ലാന്‍റ് ചെയ്തു . പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഈ ഭൂമി ഒന്നും സര്‍ക്കാര്‍ തിരിച്ചു എടുത്തില്ല .കേസുകള്‍ പത്തനംതിട്ട സിവില്‍ കോടതിയുടെ പരിഗണനയില്‍ ആണ് . അരുവാപ്പുലം വില്ലേജ് ഓഫീസില്‍ പഴയകാല രേഖ തപ്പിയാല്‍ കിട്ടാനും ഇല്ല .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com