Wednesday, August 26, 2026
Homeകേരളംഇടുക്കിയിൽ മൂന്നു വയസ്സുകാരൻ മകന് വിഷം കൊടുത്ത ശേഷം അമ്മയും വിഷം കഴിച്ചു മരിച്ചു

ഇടുക്കിയിൽ മൂന്നു വയസ്സുകാരൻ മകന് വിഷം കൊടുത്ത ശേഷം അമ്മയും വിഷം കഴിച്ചു മരിച്ചു

ഇടുക്കി: ഇടുക്കി കമ്പംമെട്ടിൽ മൂന്ന് വയസ്സുള്ള മകന്  വിഷം നൽകിയ ശേഷം വിഷം കഴിച്ച് അമ്മ മരിച്ചു. കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിൻറെ ഭാര്യ ആര്യ മോൾ (24)  ആണ് മരിച്ചത്.  അപകട നില തരണം ചെയ്ത മകൻ ആരോമൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കുടുംബ പ്രശ്നത്തെ തുടർന്ന് ആര്യമോൾ മകനുമൊത്ത് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു.  ഇന്നലെ രാത്രിയിൽ ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാരാണ് തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചത്.

ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആര്യമോളെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ