Tuesday, June 16, 2026
Homeകേരളംഗവർണർ രാജേന്ദ്ര ആർലേക്കർ മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാളാശംസകൾ നേർന്നു

ഗവർണർ രാജേന്ദ്ര ആർലേക്കർ മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാളാശംസകൾ നേർന്നു

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര ആർലേക്കർ.പിറന്നാൾ ദിനത്തിൽ ക്ലിഫ് ഹൗസിലെത്തിയാണ് മുഖ്യമന്ത്രിക്ക് ആശംസ ഗവർണർ ആശംസ നേർന്നത് നേർന്നത്. രാവിലെ പത്തുമണിയോടെയാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ ക്ലിഫ് ഹൗസിലെത്തിയത്.

ആശംസ നേർന്ന ഗവർണർ, മുഖ്യമന്ത്രിയെ പൊന്നാടയും അണിയിച്ചു. പതിനഞ്ച് മിനുട്ടോളം ക്ലിഫ് ഹൗസിൽ ചെലവഴിച്ച ശേഷമാണ് രാജേന്ദ്ര ആർലേക്കർ മടങ്ങിയത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ മുഖ്യമന്ത്രിക്ക് 80 -ാം പിറന്നാൾ ദിനത്തിൽ ആശംസയുമായി രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് മോദി പിണറായിക്ക് ജന്മദിനാശാംസകൾ നേർന്നത്. ‘കേരള മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ. അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ’- എന്നാണ് മോദി എക്സിൽ കുറിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പിണറായി വിജയന് പിറന്നാളാശംസകൾ നേർന്നു. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, പ്രിയ സഖാ പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നുവെന്നാണ് സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചത്.

പുരോഗമനപരമായ ഭരണത്തോടുള്ള താങ്കളുടെ സമർപ്പണവും ഫെഡറലിസത്തോടും മതേതരത്വത്തിനോടുമുള്ള നമ്മുടെ പ്രതിബദ്ധതയും തമിഴ്‌നാടും കേരളവും തമ്മിലുള്ള ബന്ധത്തെ ശക്തമാക്കുന്നു. ഇരു സംസ്ഥാനങ്ങൾ ഒരുമിച്ച് നിൽക്കുകയും  സാംസ്കാരിക ബന്ധങ്ങളും പൊതു താല്‍പര്യങ്ങളും ആഘോഷിക്കപ്പെടുകയും ചെയ്യട്ടെയെന്നും സ്റ്റാലിൻ കുറിച്ചു. പിണറായിക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും സന്തോഷവും നേരുന്നുവെന്നും തമിഴ്നാട് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com