Thursday, June 25, 2026
Homeഅമേരിക്കഡാളസ്സിൽ സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് ഉജ്വലമായി

ഡാളസ്സിൽ സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് ഉജ്വലമായി

-പി പി ചെറിയാൻ

ഡാലസ്: ഡാളസ്സിൽ സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് വൈകുന്നേരം 7 മണിക്ക് ഡാളസ് കേരള അസോസിയേഷനിൽ വെച്ച് നടത്തപ്പെട്ടു.കേരള അസോസിയേഷൻ ഓഫ് ഡാലസ് ,ഇന്ത്യ കൾച്ചറൽ എജുക്കേഷൻ സെൻറർ സംയുക്തമായിട്ടാണ് ദേശീയ വടംവലി മത്സരം സംഘടിപ്പിക്കുന്നത്.

ദേശീയ വടംവലി മത്സരത്തിന്റെ കിക്കോഫ് പ്രശസ്ത സിനിമാതാരം ദിലീഷ് പോത്തൻ നിർവഹിച്ചു .മത്സരത്തിന് എല്ലാ ആശംസകളും ദിലീഷ് നേർന്നു

ഗാർലൻഡ് ബെൽറ്റ് ലൈനിലുള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ആണ് കിക്കോഫ് സമ്മേളനം സംഘടിപ്പിച്ചത് പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ അധ്യക്ഷതവഹിച്ചു.1976 ആരംഭിച്ച കേരള അസോസിയേഷൻ രണ്ടാമത്തെ തവണയാണ് ഒരു നാഷണൽ വടംവലി മത്സരം സംഘടിപ്പിക്കുന്നത്. ജൂൺ 24 തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് ആവേശകരമായ മത്സരം നടക്കുകയെന്നു പ്രസിഡൻ്റ്) പറഞ്ഞു.ഗാർലൻഡ് സെൻറ് തോമസ് സീറോ മലബാർ ചർച്ച് പാർക്കിംഗ് ലോട്ടിലാണ് വടംവലി മത്സരത്തിന് അരങ്ങൊരുങ്ങുന്നത്. പുരുഷന്മാരുടെയും വനിതകളുടെയും ടീമുകളുമാണ് മാറ്റുരയ്ക്കുന്നത് ന്യൂയോർക്ക് ചിക്കാഗോ തുടങ്ങി മറ്റു പല സ്റ്റേറ്റുകളിൽ നിന്നുള്ള ടീമുകൾ ആവേശകരമായ മത്സരത്തിൽ പങ്കുകൊള്ളുമെന്നും അധ്യക്ഷ പ്രസംഗത്തിൽ പ്രദീപ് നാഗനൂലിൽ (പ്രസിഡൻ്റ്) പറഞ്ഞു

ചടങ്ങിൽ മെമ്പർഷിപ്പ് ഡയറക്ടർ വിനോദ് ജോർജ്,ആർട് ഡയറക്ടർ സ്ബി ഫിലിപ്പ് ,ടോമി നെല്ലുവേലിൽ ,റ്റിജോ ,മെഗാ സ്പോൺസർ രാജൻ ചിറ്റാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു പ്രസിഡൻറ് പ്രദീപ് നാഗനൂലിൽ ,സെക്രട്ടറി മൻജിത് കൈനിക്കര ,ട്രഷറർ ദീപക് നായർ ,കേരള അസോസിയേഷൻ ,ട്രസ്റ്റി ബോർഡ് കമ്മിറ്റി അംഗങ്ങളും ഉൾപ്പെടുന്ന വിപുലമായ ഒരു കമ്മിറ്റിയാണ് വടംവലി മത്സരത്തിൻറെ ചുക്കാൻ പിടിക്കുന്നത്.ചെണ്ടമേളവും ബൈക്ക് റാലിയും ഫുഡ് കോർട്ടുകളും കലാപരിപാടികളും ചേർന്നുള്ള ഒരു മുഴുനീള മാമാങ്കമാണ് അരങ്ങേറുന്നത് .മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 3000 ഡോളറും രണ്ടാം സമ്മാനമായി 2000 ഡോളറും മൂന്നാം സമ്മാനമായി 1000 ഡോളറും നാലാം സമ്മാനമായി 500 ഡോളറും ലഭിക്കും

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com