എറണാകുളം: എറണാകുളത്തു അപകടമേഖലയായ അരൂർ- തുറവൂർ ഉയരപ്പാത നിർമാണ മേഖലയിലൂടെയാണ് നിയമം ലംഘിച്ച് വാഹനം ഓടിച്ചത്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി വൈ എസ് പി വി. അനിൽ കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകിട്ടാണ് അനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ഡിവൈഎസ്‌പി.
അപകടകരമായ രീതിയിൽ അനിൽകുമാർ ജീപ്പ് ഓടിച്ചപ്പോൾ അഞ്ചു വയസുള്ള കുട്ടിയും ഒപ്പമുണ്ടായിരുന്നു. മദ്യപിച്ച് അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. ഞായറാഴ്ച്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം നടന്നത്.
അപകടരമായ രീതിയിൽ വാഹനം സഞ്ചരിക്കുന്ന ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന്, അരൂർ പൊലീസ് സ്ഥലത്തെത്തി ഡിവൈഎസ്പിയെ സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ, രാത്രി 11 മണിയോടെയാണ് ഡിവൈഎസ്പിയെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടു പോയത്. തുറവൂർ ഗവ. ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയതായി അരൂർ പൊലീസ് പറഞ്ഞു



