Sunday, April 14, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 30 | ശനി ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 30 | ശനി ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

വേദനകളും യാതനകളും ഉണ്ടാകുമ്പോൾ, പ്രശ്നങ്ങളിലും പ്രതിസന്ധികളിലും പെട്ട് ജീവിതത്തിൽ വിഷമങ്ങളെ അഭിമുഖികരിക്കേണ്ടി വരുമ്പോൾ ആളുകൾ ചോദിക്കുന്നു ദൈവമേ ഞാനെന്തു പാപം ചെയ്തു എന്നോട് ഇങ്ങനെ ചെയ്യാൻ ?’

ചിലർ മക്കളില്ലാതെ ദുഃഖിക്കുമ്പോൾ മറ്റു ചിലർ മക്കളാൽ ദുഃഖിക്കുന്നു. ചിലർ മംഗല്യത്തിനായി പ്രാർത്ഥിക്കുമ്പോൾ മറ്റു ചിലർ ബന്ധങ്ങൾ വേർപെടുത്തുന്നു. ചിലർ ജീവൻ്റെ അതിജീവനത്തിനായി പൊരുതുമ്പോൾ മറ്റു ചിലർ ജീവിതം തന്നെ അവസാനിപ്പിക്കുന്നു. എത്ര വൈവിധ്യപൂർണ്ണനാണ് മനുഷ്യൻ. സ്നേഹവും കരുണയും വറ്റിയ ലോകമേ ചിന്തിക്കു.

ഓരോ വൻമരങ്ങളുടെയും വളർച്ചയ്ക്കു പിന്നിലും വെള്ളവും വളവും തേടി ആഴങ്ങളിലേക്കു പോയ ഒരിക്കലും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന വേരുകളുടെ വേദനിപ്പിക്കുന്ന കഥകൂടിയുണ്ടെന്ന് മാനവ നീ തിരിച്ചറിയുക. നിൻ്റെയും വളർച്ചകൾക്കു പിന്നിലെ വേരുകളെ മറക്കുകയോ അവഗണിക്കുകയോ ചെയ്യാതിരിക്കുക. വേരുകൾ നഷ്ടപ്പെട്ടാൽ അത് നിൻ്റെ നാശമാണെന്ന് മനസ്സിലാക്കി ജീവിക്കുക.

ഒത്തിരി ഇഷ്ടത്തോടെ …..

🌹 ശുഭ ദിനാശംസകൾ🌹

✍ബേബി മാത്യു
അടിമാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments