Sunday, June 16, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 26 | വെള്ളി ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 26 | വെള്ളി ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

നമ്മുടെ നാട് ജനാധിപത്യത്തിൻ്റെ മഹോത്സവമായ ഒരു പൊതു തിരഞ്ഞെടുപ്പിനെ നേരിടുന്ന ഇന്ന് മഹാനായ മഹാകവി ഉള്ളൂരിൻ്റെ ഈ വരികൾ ഏറെ പ്രസക്തമാണ്.

” നന്മയ്ക്കുവേണ്ടി നേർവഴിയിൽനിന്നു
ധർമ്മയുദ്ധം ചെയ്തു തോറ്റു പോയാൽ
പോകട്ടെ ആ തോൽവി തന്നെ ജയമെന്നു
ലോകം കടശ്ശിയിൽ സമ്മതിക്കും”

നന്മയ്ക്കു വേണ്ടിയുള്ള ധർമ്മയുദ്ധമാണ് ജനാധിപത്യ മതേതരവാദികൾക്ക് തെരഞ്ഞെടുപ്പുകൾ . അവർക്ക് അത് കേവലം അധികാരത്തിൻ്റെ അപ്പക്കഷ്ണങ്ങൾക്കു വേണ്ടിയുള്ള പരക്കം പാച്ചിലല്ല മറിച്ച് നമ്മുടെ രാജ്യത്തിൻ്റെ അഖണ്ഡതയും മതേതരത്വവും ബഹുസ്വരതയും നിലനിർത്താൻ കോടാനുകോടി മനുഷ്യരുടെ കണ്ണിരൊപ്പാൻ എല്ലാ വിഭാഗം ജനങ്ങൾക്കും ആത്മാഭിമാനത്തോടെയും എല്ലാവിധ മനുഷ്യാവകാശങ്ങളോടെയും നിർഭയമായി ജീവിക്കുവാനുള്ള അവകാശ പോരാട്ടമാണ്.

അപ്പോഴും അത്തരം പോരാട്ടങ്ങൾ എല്ലായ്പ്പോഴും വിജയം കാണണമെന്നുമില്ല. എങ്കിലും കാലിടറാതെ നെഞ്ചുറപ്പോടെ പോരാടുക എന്നുള്ളതു തന്നെ വലിയ കാര്യമാണ്. പോരാട്ട വീഥിയിൽ ചിലപ്പോൾ അടിപതറി വീണേക്കാം എങ്കിലും കാലവും ലോകവും ആ തോൽവികൾ പോലും ജയമെന്നു സമ്മതിക്കും.

കാലം അവരെ തോൽക്കാൻ സമ്മതിക്കില്ല കാരണം അവർ തോറ്റാൽ അവരല്ല കോടിക്കണക്കിന് നിസ്വജന്മങ്ങളുടെ ജീവിതമാണ് തോൽക്കുന്നത്.

അതെ, കൂട്ടുകാരേ, ആ നിസ്വവർഗ്ഗത്തിൽ നമ്മളുമുണ്ട് എന്ന് നമ്മൾ തിരിച്ചറിയുക . ഇവിടെ നമ്മൾ കൈകോർക്കുക . വർഗ്ഗീയ വിദ്വേഷ ശക്തികൾക്കെതിരെ മനവികതയുടെ ശംഖൊലി മുഴക്കാം വിജയം നമ്മുടെ മുന്നിലുണ്ട് എന്ന പ്രത്യാശയോടെ..🙏

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments