Saturday, May 18, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 18 | വ്യാഴം ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | ഏപ്രിൽ 18 | വ്യാഴം ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

പഞ്ചേന്ദ്രിയങ്ങൾ , മനസ്സ് , ബുദ്ധി എന്നീ തന്ത്രികളാൽ മെനഞ്ഞ വീണപോലെയാണ് നാം. ശ്രുതി തെറ്റാതെ ആ തന്ത്രികളെ മുറുക്കിയാലേ ആ ദിവ്യമായ സംഗീതം നമ്മിൽ നിന്ന് ഒഴുകിവരികയുള്ളൂ. കാത് നല്ലത് കേൾക്കണം.
നാക്ക് നല്ലത് പറയണം. നല്ലത് ഭക്ഷിക്കണം.

അതോടൊപ്പം വേണ്ടാത്തത് കേൾക്കാതിരിക്കാനും പറയാതിരിക്കാനുമുള്ള ശ്രദ്ധയും നാം പുലർത്തണം. നമ്മെയും നമ്മോടു ചേർന്നിരിക്കുന്നവരെയും സ്നേഹത്തോടെ സ്പർശിക്കണം.

ശുദ്ധവായു ശ്വസിക്കാനുള്ള അന്തരീക്ഷമുണ്ടാകണം. അതിന് പ്രകൃതിയെ നാം നന്മയോടെ പരിപാലിക്കണം. ഇത്രയും ചെയ്താൽ മാത്രം പോരാ.

അടുത്ത തന്ത്രി മനസ്സാണ്. സ്നേഹത്തിനു വേണ്ടി ദാഹിച്ചലയുന്ന മനസ്സ് അപശ്രുതി മീട്ടുന്ന തന്ത്രിപോലെയാണ്. കിട്ടാനായുള്ള അലച്ചിൽ നിർത്തി നാം കൊടുത്തു തുടങ്ങുന്നതോടെ എന്താണോ നാം തേടിയത് അതു നമ്മിൽ വന്നു നിറഞ്ഞു തുടങ്ങും. അതാണ് മനസ്സിന്റെ വഴി.

കൊടുക്കുന്നിടത്ത് സ്വരലയമുണ്ടാകുന്ന മാന്ത്രികതയാണ് മനസ്സ്. അതിനാൽ നാം നമ്മെയും നമ്മോടു ചേർന്നിരിക്കുന്നവരെയും ചേർന്നിരിക്കുന്നതിനെയും ഹൃദയപൂർവം സ്നേഹിച്ചു തുടങ്ങുക. അവിടെ മനസ്സിന്റെ തന്ത്രികളുടെ വലിഞ്ഞു മുറുകലുകൾ അയഞ്ഞ് ശ്രുതിചേരുന്നത് നമുക്കനുഭവിക്കാം.

ഒത്തിരി ഇഷ്ടത്തോടെ……🙏

🙏 ശുഭദിനാശംസകൾ 🙏

ബേബി മാത്യു അടിമാലി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments