Wednesday, May 22, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 15 | വെള്ളി ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 15 | വെള്ളി ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

മറ്റുള്ളവർക്ക് മുന്നിൽ എന്ത് അവതരിപ്പിക്കുന്നു എന്നതിനേക്കാൾ എങ്ങിനെ അവതരിപ്പിക്കുന്നു എന്നതാണ് മുഖ്യം. അത് നമ്മുടെ അഭിപ്രായങ്ങളായാലും ഉൽപ്പന്നങ്ങളായാലും ..

എത്തിച്ചേരേണ്ട തീരങ്ങൾക്കും നേടിയെടുക്കേണ്ട വിജയങ്ങൾക്കും അനുസൃതമായി സ്വയം രൂപപ്പെടുത്തുന്നവരാണ്‌ യഥാർത്ഥ നേട്ടങ്ങളുടെ അവകാശികൾ.

ചിലർക്ക്‌ എങ്ങനെയെങ്കിലും ലക്ഷ്യത്തിൽ എത്തിയാൽ മതി. മറ്റ് ചിലർ സഞ്ചരിക്കേണ്ട വഴികൾ മുഴുവൻ സഞ്ചരിച്ചും കടമ്പകൾ മുഴുവൻ കടന്നും സ്വന്തം കർമ്മം പൂർത്തിയാക്കും.

പകരക്കാരെ ഉപയോഗിച്ചോ കൃത്രിമ മാർഗങ്ങൾ സ്വീകരിച്ചോ ലക്ഷ്യത്തിൽ എത്തുന്നവർക്ക്‌ ഒരു പ്രവർത്തിയിലും സ്വന്തം കയ്യൊപ്പ്‌ ചാർത്താൻ കഴിയില്ല.അവർക്ക് തങ്ങളുടെ കഴിവിനും മത്സരക്ഷമതക്കും വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട് .

സ്വയം പൊരുതി നിൽക്കുന്നവർക്ക്‌ എന്നും പോരാട്ടവീര്യം ഉണ്ടാകും . അവർ ഒരു പക്ഷെ പരാജയപ്പെടാം .
പക്ഷെ അത്‌ അവരുടെ മഹത്വം കുറയ്ക്കുന്നില്ല . പിൻവാങ്ങി നിൽക്കുന്നവർ പതിയെ അപ്രത്യക്ഷരാകും. പരിശ്രമശാലികൾക്ക്‌ ഉള്ളതാണ്‌ ഈ ലോകം.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments