Friday, April 12, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 12 | ചൊവ്വ ✍ബേബി മാത്യു...

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 12 | ചൊവ്വ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

സൗന്ദര്യം സമ്പത്ത് സാഹചര്യങ്ങൾ ഇവയൊക്കെ എന്ന് വേണമെങ്കിലും മാറാവുന്നതാണ്. അവയുടെയൊക്കെ തിളക്കം നോക്കി ആരെയെങ്കിലും നമ്മൾ സ്നേഹിച്ചാൽ ഈ മാറ്റങ്ങളുടെ കൂടെ നമ്മുടെ മനസ്സും മാറും. നോക്കിയും കണ്ടും നല്ലതിനെ സ്വാംശീകരിച്ചും തിന്മയെ ഒഴിവാക്കിയും ശരിയുടെ നേർപ്പാതയിൽ സഞ്ചരിക്കുക .

തെറ്റായ പാതയിലൂടെ കൂടുതൽ ആളുകളുമായി നടക്കുന്നതിനേക്കാൾ നല്ലത് നമ്മൾ കണ്ടെത്തിയ നേർവഴിയിലൂടെ തനിച്ചു നടക്കുന്നതാണ്. നമ്മുടെ നേർപ്പാതകൾ നമ്മൾ തന്നെ തിരിച്ചറിയണം.

ജീവിതം വിധിപോലെ വന്നു ഭവിക്കുന്നതാകരുത്. അത് നാം സ്വയം തീരുമാനിച്ചുറച്ച് നേടിയെടുക്കുന്നതായിരിക്കണം. മറ്റുള്ളവർക്ക് ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്ന കാര്യങ്ങൾ നമ്മൾ ചെയ്യുമ്പോഴാണ് ജീവിതപ്പാതയിൽ വഴിത്തിരിവ് ഉണ്ടാവുന്നത്.

അറിഞ്ഞോ അറിയാതെയോ നാം പിന്തുടരുന്ന പാതകളും പടുത്തുയർത്തുന്ന പദ്ധതികളുമാണ് നമ്മുടെ ഭാവി ദിനങ്ങൾ രൂപപ്പെടുത്തുന്നതും, ലക്ഷ്യങ്ങളെ ക്രമീകരിക്കുന്നതും.

ഏത് പരിസരത്ത് ജീവിക്കുന്നൂ, എന്തിനോട് ആഭിമുഖ്യം പുലർത്തുന്നൂ,
എന്തിന്റെ പിറകെ സഞ്ചരിക്കുന്നൂ, തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണ് നമ്മുടെ ഭാവി ജീവിതത്തിലേക്കുള്ള പാത നിർണ്ണയിക്കുന്നത്.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments