Wednesday, April 24, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 03| ഞായർ ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | മാർച്ച് 03| ഞായർ ✍ബേബി മാത്യു അടിമാലി

ബേബി മാത്യു അടിമാലി

ലോകത്ത് ഒരു മനുഷ്യനും എല്ലാ കാര്യത്തിലും സ്വയം പര്യാപ്തനല്ല. ആരുടെയൊക്കെയോ കരുണയും സഹനവും അദ്ധ്വാനവും ഒക്കെ ചേർന്നാണ് ഓരോ ജീവിതവും രൂപപ്പെടുത്തുന്നത്.

നാം നമ്മുടെ ജീവിതത്തിലെ സൗഭാഗ്യങ്ങൾക്ക്‌ മാതാപിതാക്കൾ അടക്കം എത്രയോ പേരോട്‌ കടപ്പെട്ടിരിക്കുന്നു . കണക്കുകൾ സൂക്ഷിക്കാതെ ആരൊക്കെയോ ചെയ്ത കർമ്മങ്ങളുടെ പുണ്യമാണ്‌ നാം ഇന്ന് അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും എന്ന തിരിച്ചറിവ് നമ്മിൽ ഉണ്ടാവണം .

ഇവരൊന്നും നമ്മെ വളർത്തിയതിന്‌ ഒരു കണക്കുകളും അലമാരിയിലോ മനസ്സിലോ സൂക്ഷിച്ച്‌ വച്ചിട്ടില്ല.
കടപ്പാടിന്റെ കാര്യത്തിൽ ആര്‌ ആരെ തോൽപ്പിക്കാനാണ്‌. കണക്കുകൾ തീർക്കാൻ തുടങ്ങിയാൽ ആരെല്ലാം ആരോടൊക്കെ കണക്കുകൾ ബോധിപ്പിക്കേണ്ടി വരും .

നിലക്കാതെ ഒഴുകിയ നദിക്കും വെയിലത്ത്‌ തണലും വിശന്നപ്പോൾ ഫലവും നൽകിയ മരത്തിനും സർവ്വ വ്യാപിയായ ജീവ ശ്വാസത്തിനും ഫലഭൂയിഷ്ഠമായ ഈ മണ്ണിനും ഏന്താണ്‌ കടപ്പാടിന്റെ പേരിൽ നാം തിരിച്ചു കൊടുക്കുക.

ചില കടങ്ങൾ വീട്ടാതെ കിടക്കുന്നതല്ലേ നല്ലത്‌ ? ആ കടങ്ങളിൽ നന്മയും വാൽസല്യവും കരുണയും ആത്മാർത്ഥതയും നിറഞ്ഞു കിടക്കുന്നില്ലേ.

കുറച്ചു കടങ്ങൾ എങ്കിലും ഒരിക്കലും വീട്ടാൻ കഴിയുന്നതല്ല എന്ന് തിരിച്ചറിയുമ്പോൾ ഹൃദയം കുറച്ചു കൂടി വിനീതമാകും . ചില കടങ്ങൾ നല്ലതാണ്‌. സ്വയം എളിമപ്പെടാനും മനസ്സ്‌ നിർമ്മലമാവാനും.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments