Thursday, September 19, 2024
Homeകേരളംപത്തനംതിട്ട ജില്ലാ കളക്ടറായി പ്രേം കൃഷ്ണൻ ഐഎഎസ് 4 -ന് ചുമതലയേൽക്കും

പത്തനംതിട്ട ജില്ലാ കളക്ടറായി പ്രേം കൃഷ്ണൻ ഐഎഎസ് 4 -ന് ചുമതലയേൽക്കും

പത്തനംതിട്ട –പത്തനംതിട്ടയുടെ മുപ്പത്തിയെട്ടാമത് ജില്ലാ കളക്ടറായി പ്രേം കൃഷ്ണൻ ഐഎഎസ് 4 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ചുമതലയേൽക്കും. കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ടൂറിസം വകുപ്പ് അഡിഷണൽ ഡയറക്ടറുടെ അധിക ചുമതലയും നിർവഹിച്ചു വരികയായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. നിലവിലെ ജില്ലാ കലക്ടർ എ ഷിബുവിനെ പൊതുമരാമത്ത് വകുപ്പ് അഡിഷണൽ സെക്രട്ടറിയായും പ്രേം കൃഷ്ണനെ പത്തനംതിട്ട ജില്ലാ കളക്ടറായും നിയമിച്ച് കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു.

2017 ബാച്ച് ഐഎഎസ് ഓഫീസറായ പ്രേം കൃഷ്ണൻ തൃശൂർ അസിസ്റ്റൻറ് കളക്ടറായാണ് ആദ്യ ചുമതലയേൽക്കുന്നത്. തുടർന്ന് ദേവികുളം സബ് കളക്ടറായും ശേഷം മലപ്പുറം ജില്ലാ വികസന കമ്മീഷണറായും സ്പോർട്സ് കേരള ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചു.
ബിടെക് ബിരുദധാരിയായ ഇദ്ദേഹം ഇൻഫോസിസിലും ബിഎസ്എൻഎലിലും എൻജിനീയറായി പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ അഞ്ജു ശിവദാസ് ആണ് ഭാര്യ. മകൾ വൈഗ കൃഷ്ണ ക്രൈസ്റ്റ് നഗർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments