Sunday, April 14, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 22| വ്യാഴം ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 22| വ്യാഴം ✍ബേബി മാത്യു അടിമാലി

സാമൂഹ്യ ജീവിയായ മനുഷ്യൻ ഭൂമിയിൽ ജന്മമെടുക്കുന്ന നാൾ മുതൽ മരണം വരെ പല വിധ ബന്ധങ്ങളിലൂടെയാണ് കടന്നുപോകുന്നത് . അത് രക്തബന്ധമാകാം സാമൂഹിക ബന്ധമാകാം. പല വിധ കൊടുക്കൽ വാങ്ങലുകളിലൂടെ, പങ്കുവെക്കലുകളിലൂടെ മാത്രമേ ഭൂമിയിൽ അവൻ്റെ ജീവിതം സാദ്ധ്യമാകു.

രക്തബന്ധങ്ങളെക്കാൾ ചിലപ്പോൾ ഹൃദയബന്ധങ്ങളാകും പ്രസക്തമാകുക. ബന്ധങ്ങൾ രൂപപ്പെടുന്നത്‌ ചിലപ്പോൾ മനസ്‌ അറിയാതെയൊ മനപൂർവ്വമോ ആകാം . അച്ഛനെയും അമ്മയെയും ആർക്കും തിരഞ്ഞെടുക്കാൻ ആകില്ല. എന്നാൽ സൗഹൃദങ്ങൾ കൃത്യമായ തിരഞ്ഞെടുപ്പിലൂടെ മാത്രം സംഭവിക്കുന്നതാണ്‌.

എങ്ങനെ തുടങ്ങി എന്നതിനെക്കാൾ എങ്ങനെ തുടരുന്നു എന്നതാണ്‌ ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും തീരുമാനിക്കുന്നത്‌. അത്‌ കൊണ്ടാണ്‌ രക്തബന്ധങ്ങളെക്കാൾ ചിലപ്പോൾ ഹൃദയബന്ധങ്ങൾ പ്രസക്തമാകുന്നത്‌.

സ്വത്തിന്റെയും സമ്പത്തിന്റെയും ഉടമകൾ ആകാൻ ശ്രമിക്കുന്ന ഒട്ടേറെ പേർക്കിടയിൽ ഹൃദയത്തിന്റെ ഉടമയാകാൻ ആഗ്രഹിക്കുന്ന ഒരാളെയെങ്കിലും കണ്ടെത്തിയാൽ ജീവിതം സുഖമുള്ള അനുഭവം ആയി മാറും എന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ നല്ല ഹൃദയ ബന്ധങ്ങളെ ചേർത്തു പിടിക്കാൻ നമുക്ക് കഴിയട്ടെ..

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

Most Popular

Recent Comments