Sunday, April 21, 2024
Homeകേരളം🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 19| തിങ്കൾ ✍ബേബി മാത്യു അടിമാലി

🌹 ചിന്താ പ്രഭാതം 🌹 2024 | ഫെബ്രുവരി 19| തിങ്കൾ ✍ബേബി മാത്യു അടിമാലി

മിനുക്കും തോറും നിറം കൂടുന്നതും, അടുക്കും തോറും തിളക്കമേറുന്നതും, സ്‌നേഹിക്കും തോറും മാറ്റു കൂടുന്നതുമായ പ്രതിഭാസം ആണ് ചങ്ങാത്തം.
ബന്ധങ്ങള്‍ ഉലയാന്‍ നന്നേ ചെറിയ ഒരു കാരണം മാത്രം മതിയാവും. ബന്ധങ്ങള്‍ സ്ഥാപിക്കാനല്ല പ്രയാസം. വിള്ളലില്ലാതെ, ഉലയാതെ, ഊഷ്മളത നഷ്ടപ്പെടാതെ നിലനിര്‍ത്താനാണ്.

നല്ല ബന്ധങ്ങൾക്ക്‌ വേണ്ടത് പരസ്‌പര വിശ്വാസമാണ്‌. എങ്കിൽ മാത്രമേ വിള്ളലുകളില്ലാതെ അത്‌ മുന്നോട്ട്‌ പോവുകയുള്ളൂ. വിശ്വാസമില്ലാത്ത ബന്ധങ്ങൾ ബന്ധനങ്ങളായി മാറിടും.

അശ്രദ്ധയും അവഗണനയും അലസതയും സൗഹൃദത്തിൻ്റെ മികവും മിഴിവും നഷ്ടപ്പെടുത്തും.
തെറ്റിനെ എപ്പോഴും ഹൃദയപൂർവം വെറുക്കണം, തെറ്റുകാരനെയല്ല.

പാപത്തോടു ദേഷ്യമാകാം, എന്നാൽ പാപിയോട് ദയ കാണിക്കണം.
വാക്കിനെ നിരൂപിക്കാം,പക്ഷെ, വക്താവിനെ ആദരിക്കണം.

രോഗത്തെഇല്ലാതാക്കുകയാണ് നമ്മുടെ ലക്ഷ്യം,രോഗിയെ അല്ല.
കീശയിൽ ദൈവീക ഗ്രന്ഥം ഉണ്ടാവുന്നതിനേക്കാൾ, സ്വഭാവത്തിൽ അതിലെ ഒരു വചനമെങ്കിലും പ്രതിഫലിക്കുന്നതിലാണ് കാര്യം.

ഒത്തിരി ഇഷ്ടത്തോടെ…..🙏

🌷 ശുഭ ദിനാശംസകൾ🌷

ബേബി മാത്യു
അടിമാലി✍

RELATED ARTICLES

Most Popular

Recent Comments