Saturday, December 7, 2024
Homeകേരളംചരിത്രം കുറിച്ച് 82 വനിതകൾ, ഫയർ ഫോഴ്‌സിൽ ഇനി പെൺ കരുത്തും

ചരിത്രം കുറിച്ച് 82 വനിതകൾ, ഫയർ ഫോഴ്‌സിൽ ഇനി പെൺ കരുത്തും

തിരുവനന്തപുരം —സംസ്ഥാനത്തിന്‍റെ ഫയർ ആൻഡ് റെസ്‌ക്യു സേനയ്ക്ക് കരുത്തായി വനിതാ ഓഫീസർമാർ. ഫയർ ഫോഴ്സിലെ വനിത ഓഫീസർമാരുടെ നിയമനവും പാസിംഗ് ഔട്ട് പരേഡും ഇന്നലെയാണ് നടന്നത്. 82 വനിതകളടങ്ങുന്നതാണ് ആദ്യ ബാച്ച്. തൃശൂരിലെ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയിലായിരുന്നു സംഘത്തിന്‍റെ പരിശീലനം. പുരുഷ സേനാംഗങ്ങൾക്കുള്ള എല്ലാത്തരം പരിശീലനങ്ങളും പൂർത്തിയാക്കിയാണ് വനിതകളുടെ ബാച്ചും സേനയുടെ ഭാഗമായത്. 2023 സപ്തംബര്‍ നാലിനാണ് പരിശീലനം ആരംഭിച്ചത്. നീന്തല്‍, സ്‌കൂബ, അഗ്‌നിരക്ഷ, മലകയറ്റം, ചിന്നിങ്ങ് തുടങ്ങിയവയില്‍ പരിശീലനം പൂർത്തിയാക്കി. കേരളമാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വനിതകൾക്ക് ഒരേസമയം പരിശീലനം നല്‍കിയ സംസ്ഥാനമാണ്.

മാർച്ച്‌ എട്ടു വനിതാ ദിനത്തോടനുബന്ധിച്ചാണ് വനിതാ ബാച്ചിന്‍റെ പാസിങ് ഔട്ട് നടന്നത്. ഇത് സുവർണ നിമിഷമാണെന്നായിരുന്നു ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ദുരന്ത നിവാരണത്തിലെന്ന പോലെ സാമൂഹിക സുരക്ഷിതത്വത്തിനും വലിയ ഉത്തരവാദിത്തമാണ് ഓരോരുത്തർക്കും നിർവഹിക്കാനുള്ളത്. ഉദ്യോഗാർഥികളെല്ലാം മികച്ച അക്കാദമി യോഗ്യതയുള്ളവരാണ്. നാല് പേർ ബിടെക് യോഗ്യതയുള്ളവരും 26 പേർ ബിരുദാനന്തര ബിരുദധാരികളുമാണ്. 50 പേർ ബിരുദധാരികളും 2 പേർ ഡിപ്ലോമാ യോഗ്യതയുള്ളവരുമാണ്.

വിപുലവും,സമഗ്രമായ ഒരു വർഷത്തെ പരിശീലമാണ് സേനാംഗങ്ങൾക്ക് ലഭിച്ചത്. മികച്ച രീതിയിൽ കൃത്യനിർവഹണം നടത്തുന്നതിന് ലഭിച്ച പരിശീലനം ഓരോരുത്തർക്കും ഉപകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയ, കോവിഡ് ഘട്ടങ്ങളിൽ മാതൃകാപരമായി പ്രവർത്തിക്കാൻ ഫയർഫോഴ്സിനായി. വനിതാ ഓഫീസർമാരുടെ കടന്നു വരവ് സേനയിൽ ലിംഗസമത്വം ഉറപ്പാക്കും. വനിതകൾക്ക് അപ്രാപ്യമായ ഒരു മേഖലയുമില്ലെന്ന് കേരളം തെളിയിക്കുന്നുവെന്നും സേനയുടെ കാര്യപ്രാപ്തി വർദ്ധിക്കുന്നതിന് വനിതകളുടെ പ്രാതിനിധ്യം ഗുണമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments