Tuesday, June 24, 2025
Homeകേരളംബൈക്കിനു പിന്നിൽ ടോറസ് ലോറി ഇടിച്ചു; എസ്എഫ്ഐ നേതാവായ കോളജ് വിദ്യാർത്ഥിനി മരിച്ചു

ബൈക്കിനു പിന്നിൽ ടോറസ് ലോറി ഇടിച്ചു; എസ്എഫ്ഐ നേതാവായ കോളജ് വിദ്യാർത്ഥിനി മരിച്ചു

തൃശൂര്‍:  ബൈക്കിന് പിന്നിൽ ടോറസ് ലോറി ഇടിച്ച് വിദ്യാർത്ഥിനി മരിച്ചു. എസ്എഫ്ഐ പഴഞ്ഞി മേഖലാ സെക്രട്ടറിയും പഴഞ്ഞി എംഡി കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയുമായ അപര്‍ണ (18) ആണ് മരിച്ചത്. എസ്എഫ്ഐ കുന്നംകുളം ഏരിയാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

ശനിയാഴ്ച രാവിലെ 11 മണിയോടെ ചൊവ്വന്നൂര്‍ പന്തല്ലൂരിലാണ് സംഭവം. കുന്നംകുളത്ത് നിന്നും ചൊവ്വന്നൂര്‍ പാടത്തെ സ്വകാര്യഓഡിറ്റോറിയത്തിലേക്ക്പോകുന്നതിനിടെ ബൈക്കിന് പിന്നിൽ ടോറസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ അപര്‍ണയുടെ തലയിലൂടെ ലോറി കയറിയിറങ്ങി. സംഭവസ്ഥലത്തുവച്ചുതന്നെ അപർണ മരിച്ചു.
➖️➖️➖️➖️➖️➖️➖️➖️

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ